Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം പിഴക്കിഴിവ്, കിഴിവ് ഇങ്ങനെ

അബുദാബി: യുഎഇകാര്‍ക്ക് സന്തോഷ വാര്‍ത്ത. ട്രാഫിക് പിഴകളില്‍ അമ്പത് ശതമാനം ഡിസ്‌കൗണ്‍് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. യുഎഇയിലെ നാലാമത്തെ എമിറേറ്റ് ആയ അല്‍ ഫുജൈറയിലാണ്അമ്പത് ശതമാനം ഡിസ് കൗണ്ട് ഏര്‍പ്പെടുത്തിയത്.

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഈ പിഴക്കിഴിവ്. വാഹനമോടിക്കുന്നവര്‍ക്കും ഈ പിഴക്കിഴിവ് സമ്മാനം ഉപയോഗിക്കാമെന്നും അല്‍ ഫുജൈറ അധികൃതര്‍ അറിയിച്ചു.

1

ഈമാസം 28 മുതല്‍ 50 ദിവസത്തേക്കാണ് പിഴകള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലും വിവിധ പദ്ധതികളാണ് അധികൃതര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അതേസമയം ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ബാധകമായിരിക്കില്ല. ട്രാഫിക് സിഗ്നലുകളെ മറികടക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ്, എന്‍ജിനിലെ രൂപമാറ്റം എന്നിവക്കാണ് പിഴക്കിഴിവ് ബാധകമല്ലാത്തത്. യുഎഇയിലെ താമസക്കാര്‍ നേരിടുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാനും, അവരുടെ പിഴകള്‍ തീര്‍ക്കാനും സഹായിക്കാനാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

2

എല്ലാ എമിറേറ്റുകളിലും 50 ശതമാനം പിഴക്കിഴിവ് തന്നെയാണെങ്കിലും, അവയുടെ തീയതില്‍ ചില വ്യത്യാസങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാര്‍ജയില്‍ നവമ്പര്‍ 21 മുതല്‍ ജനുവരി 31 വരെയും, അജ്മാനില്‍ നവമ്പര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയും, ഉമ്മുല്‍ ഖുവൈന്‍, ഡിസംബര്‍ 1 മുതല്‍ ജനുവരി 6 വരെ, ഫുജൈറയില്‍ നവമ്പര്‍ 28 മുതലുള്ള 50 ദിവസം എന്നിങ്ങനെയാണ് പിഴക്കിഴിവ് അനുവദിച്ച ദിവസങ്ങള്‍.

3

അതേസമയം നിയമലംഘനങ്ങള്‍ക്ക് പിഴക്കിഴിവ് വേണ്ടവര്‍ ഒരു നിശ്ചിത തിയതിക്ക് മുമ്പ് നടന്ന ലംഘനങ്ങള്‍ രജസിറ്റര്‍ ചെയ്യണമെന്നും അറിയിപ്പുണ്ട്. അജ്മാനില്‍ നവമ്പര്‍ 14ന് മുമ്പ് നടന്ന ലംഘനങ്ങള്‍, ഷാര്‍ജയില്‍ നവമ്പര്‍ 21ന് മുമ്പ് നടന്ന ലംഘനങ്ങള്‍, ഉമ്മുല്‍ ഖുവൈനില്‍ ഒക്ടോബര്‍ 31 ന് മുമ്പ് നടന്ന ലംഘനങ്ങള്‍, ഫുജൈറയില്‍ നവമ്പര്‍ 25ന് മുമ്പ് നടന്ന ലംഘനങ്ങള്‍ക്ക് അപേക്ഷിക്കാമെന്നും അറിയിപ്പുണ്ട്.

4

ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് പിഴക്കിഴിവ് ബാധകമായിരിക്കില്ല, ഷാര്‍ജയില്‍ ട്രാഫിക് ചുവന്ന ലൈറ്റിനെ മറികടക്കല്‍, അശ്രദ്ധമായ രീതിയില്‍ വണ്ടിയോടിക്കല്‍ എന്നിവക്ക് പിഴക്കിഴിവ് ഉണ്ടായിരിക്കില്ല. അജ്മാനില്‍ അശ്രദ്ധമായി വണ്ടിയോടിക്കുന്നത് മൂലം അപകടത്തില്‍പെട്ടവര്‍, ലൈസന്‍സില്ലാതെ എന്‍ജിനില്‍ രൂപമാറ്റം വരുത്തല്‍ എന്നിവക്ക് പിഴക്കിഴിവ് ഉണ്ടായിരിക്കില്ല.

5

ഉമ്മുല്‍ ഖുവൈനില്‍ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടം, അനുവദമില്ലാതെ എന്‍ജിനിലെ രൂപമാറ്റം, കോവിഡ് സുരക്ഷ ലംഖനം എന്നിവക്ക് പിഴ ക്കിഴിവ് അനുവദനീയമല്ല. ഫുജൈറയില്‍ ട്രാഫിക് ചുവപ്പ് ലൈറ്റിനെ മറികടക്കല്‍, ലൈസന്‍സില്ലാതെ എന്‍ജിന്‍ രൂപമാറ്റം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവക്ക് പിഴക്കിഴിവ് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

6

അജ്മാനിലും ഷാര്‍ജയിലും ഉള്ളവര്‍ക്ക് വാഹനം പിടിച്ചെടുക്കുക മുതലായ ഉത്തരവുകള്‍ ഒഴിവാക്കാം,. എന്നാല്‍ മറ്റ് എമിറേറ്റ്‌സില്‍ ഇത് ബാധകമാണോ എന്ന ഉത്തരവ് വന്നിട്ടില്ല. അടുത്ത മാസം രണ്ടിനാണ് യുഎഇ ദേശീയ ദിനാഘോഷം നടക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും വിവിധ പരിപാടികളാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    7

    ശക്തമായ കോവിഡ് നിയന്ത്രണങ്ങളോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെങ്കില്‍ അവര്‍ക്ക് പരസ്പരം കൂടിചേരുന്നതിന് തടസമില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+