കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; ഉംറ തീര്‍ഥാടനം ആഗസ്റ്റ് 10ന് ആരംഭിക്കും, എല്ലാവര്‍ക്കും വരാം

Google Oneindia Malayalam News

റിയാദ്: ഏറെകാലമായി അടച്ചിരിക്കുകയാണ് സൗദി അറേബ്യയുടെ വ്യോമപാത. കൊവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസ് സൗദി ഇപ്പോഴും നിയന്ത്രിതമായി മാത്രമേ അനുവദിക്കുന്നുള്ളൂ. അക്കാലത്ത് തന്നെ നിര്‍ത്തിവച്ചതാണ് ഉംറ സര്‍വീസും.

എന്നാല്‍ രോഗ ഭീതി അകലുകയും വാക്‌സിനേഷന്‍ എല്ലാ രാജ്യങ്ങളിലും പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉംറ സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ സൗദി തീരുമാനിച്ചിരിക്കുന്നു. ആഗസ്റ്റ് 10 മുതല്‍ ഉംറ തീര്‍ഥാടനം തുടങ്ങും. ലോക രാജ്യങ്ങളിലുള്ളവര്‍ക്ക് വരാം. കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കുക...

മുസ്ലിം ലീഗ് വിളിച്ച യോഗത്തില്‍ എപി വിഭാഗം എന്തുകൊണ്ട് പങ്കെടുത്തില്ല? വിശദീകരണവുമായി നേതൃത്വംമുസ്ലിം ലീഗ് വിളിച്ച യോഗത്തില്‍ എപി വിഭാഗം എന്തുകൊണ്ട് പങ്കെടുത്തില്ല? വിശദീകരണവുമായി നേതൃത്വം

1

അറബ് മാസം മുഹര്‍റം 1 മുതല്‍ ഉംറ സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ആഗസ്റ്റ് 10നാണ് മുഹര്‍റം ഒന്ന്. ഹജ്ജ് തീര്‍ഥാടനം വിജയകരമായി നടത്തിയതിന് പിന്നാലെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. ഇതാകട്ടെ, സൗദിയിലേക്ക് ജോലി ആവശ്യാര്‍ഥം പോകാനിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. സമ്പൂര്‍ണ തോതില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ആദ്യ പടിയായി ഇതിനെ കണക്കാക്കുന്നു.

2

സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ജൂലൈ 25 മുതല്‍ ഉംറ സര്‍വീസ് ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ക്ക് നേരത്തെയും ഉംറയ്ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഹജ്ജ് മുന്‍നിര്‍ത്തി താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ്. ആഗസ്റ്റ് 10 മുതല്‍ ഉംറ വിസ ഇഷ്യു ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

3

മക്കയിലെ മസ്ജിദുല്‍ ഹറാം തീര്‍ഥാടകരെ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് എന്ന് ഗ്രാന്റ് മോസ്‌ക് കാര്യങ്ങള്‍ക്കുള്ള വകുപ്പിന്റെ ഉപമേധാവി സഅദ് ബിന്‍ മുഹമ്മദ് അല്‍ മുഹൈമിദ് പറഞ്ഞു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോടെയായിരിക്കും ഉംറ തീര്‍ഥാടനം. വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തും. ത്വവാഫ് ചെയ്യുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കണം.

4

അതേസമയം, ഇന്ത്യയ്ക്കാര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ ഉംറയ്ക്ക് നേരിട്ട് എത്താന്‍ സാധിക്കില്ല. സൗദിയിലേക്ക് യാത്ര നിരോധനം നിലവിലുള്ള ഒമ്പതു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കൂടാതെ പാകിസ്താന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ലബ്‌നാന്‍ എന്നീ രാജ്യങ്ങള്‍ക്കും നേരിട്ട് ഉംറയ്ക്ക് എത്താന്‍ സാധിക്കില്ല.

5

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മറ്റൊരു രാജ്യം വഴി സൗദിയിലെത്തി ഉംറ നിര്‍വഹിക്കാം. സൗദിയിലേക്ക് യാത്ര നിരോധിച്ചിട്ടില്ലാത്ത രാജ്യത്ത് എത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് വരാം. രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം എന്ന നിബന്ധനയുമുണ്ട്.

6

സൗദി അംഗീകരിച്ച വാക്‌സിന്‍ എടുത്തവര്‍ക്കാണ് അനുമതി നല്‍കുക. ഫൈസര്‍, മൊഡേണ, അസ്ട്ര സെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ളത്. 18 വയസന് മുകളിലുള്ളവര്‍ക്കാണ് ഉംറയ്ക്ക് അനുമതി നല്‍കുക എന്നും സൗദി വൃത്തങ്ങള്‍ അറിയിച്ചു. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അംഗീകരിച്ച ഏജന്‍സികള്‍ വഴിയാണ് യാത്ര ഒരുക്കേണ്ടത്.

7

2020 മാര്‍ച്ച് അവസാനത്തിലാണ് സൗദി അറേബ്യ ഉംറ സര്‍വീസ് ആദ്യമായി നിര്‍ത്തിവച്ചത്. ആറ് മാസത്തിന് ശേഷം സര്‍വീസ് ആരംഭിച്ചു. കടുത്ത നിയന്ത്രണത്തോടെയായിരുന്നു ഇത്. ദിവസവും 6000 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഹജ്ജിന് 10000 പേര്‍ക്കും ഈ വര്‍ഷം 60000 പേര്‍ക്കുമാണ് അവസരം നല്‍കിയത്.

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

English summary
Saudi Arabia declared Umrah will restart for All Countries from August 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X