കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 ദിവസത്തിനിടെ ഗള്‍ഫില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും; ട്രംപ് ഇറങ്ങും മുമ്പ്, ഖത്തറിന് സന്തോഷിക്കാം

Google Oneindia Malayalam News

ദോഹ: അമേരിക്കയുടെ അടുത്ത സുഹൃത്തുക്കളാണ് ഗള്‍ഫിലെ രാജ്യങ്ങള്‍. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഭരണം ഏറ്റെടുത്ത വേളയില്‍ അദ്ദേഹം ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് സൗദി അറേബ്യയിലേക്കാണ്. ഇറാനെ മുഖ്യ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ട്രംപിന്റെ നീക്കം പാളിയത് സൗദി സഖ്യം പ്രഖ്യാപിച്ച ഖത്തര്‍ ഉപരോധത്തോടെ ആയിരുന്നു.

ഉപരോധം അവസാനിപ്പിക്കാന്‍ ട്രംപും അമേരിക്കന്‍ ഭരണകൂടവും നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റിരിക്കുന്നു. ജനുവരിയില്‍ അധികാരമൊഴിയും. അതിന് മുമ്പ് ചില മാറ്റങ്ങള്‍ ഗള്‍ഫില്‍ സംഭവിക്കുമെന്നാണ് വിവരം....

മൂന്ന് വര്‍ഷം പിന്നിട്ടു

മൂന്ന് വര്‍ഷം പിന്നിട്ടു

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധിക്കുന്നത്. ഖത്തറുമായുള്ള എല്ലാ ഇടപാടുകളും നയതന്ത്ര ബന്ധങ്ങളും ഈ നാല് രാജ്യങ്ങളും അവസാനിപ്പിച്ച് മൂന്ന് വര്‍ഷം പിന്നിട്ടു.

അമേരിക്കക്കും തിരിച്ചടി

അമേരിക്കക്കും തിരിച്ചടി

ഖത്തറിന് മാത്രമല്ല, അമേരിക്കക്കും കനത്ത തിരിച്ചടിയായിരുന്നു സൗദി സഖ്യത്തിന്റെ നീക്കം. അമേരിക്കയുടെ പശ്ചിമേഷ്യന്‍ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഉപരോധം തടസമായി. ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യത്തോടെ നിന്നാല്‍ മാത്രമേ ഇറാനെ ഒതുക്കാന്‍ എളുപ്പത്തില്‍ സാധിക്കൂ എന്നായിരുന്നു അമേരിക്കയുടെ നിലപാട്.

ട്രംപ് ഇറങ്ങാനിരിക്കെ...

ട്രംപ് ഇറങ്ങാനിരിക്കെ...

ട്രംപ് ഭരണകൂടം ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി സഖ്യത്തിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. കുവൈത്തും ഒമാനും അവരുടേതായ ശ്രമങ്ങളും നടത്തി. പക്ഷേ, ഫലമുണ്ടായില്ല. അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ പോകുമ്പോഴും ട്രംപ് ഭരണകൂടം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

70 ദിവസത്തിനകം

70 ദിവസത്തിനകം

70 ദിവസത്തിനകം ഖത്തര്‍ ഉപരോധത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറയുന്നു. ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയുടെയും ബഹ്‌റൈന്റെയും ആകാശത്ത് കൂടെ പറക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പക്ഷേ, യുഎഇയുടെ പേര് ഇതില്‍ പറഞ്ഞില്ല. ഖത്തര്‍ വിമാനങ്ങള്‍ക്ക് സൗദി സഖ്യം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇസ്രായേല്‍ ബന്ധം

ഇസ്രായേല്‍ ബന്ധം

ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ അകല്‍ച്ച കുറയ്ക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ഒരു ലക്ഷ്യം. യുഎഇയും ബഹ്‌റൈനും സുഡാനും ഇസ്രായേലുമായി അടുത്തിടെ ബന്ധം സ്ഥാപിച്ചിരുന്നു. കൂടുതല്‍ അറബ് രാജ്യങ്ങളെ അമേരിക്ക നിര്‍ബന്ധിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വന്നാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും അമേരിക്ക കരുതുന്നു.

ഖത്തര്‍ നിലപാട്

ഖത്തര്‍ നിലപാട്

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങള്‍ പലസ്തീന്‍ കാരുടെ ആവശ്യങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ് ചെയ്തത് എന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പ്രതികരിച്ചത്. പലസ്തീനിലേക്ക് സഹായം എത്തിക്കുന്നതിന് മാത്രമാണ് നിലവില്‍ ഖത്തര്‍ ഇസ്രായേലുമായി ബന്ധപ്പെടുന്നത്.

ആരും ജയിച്ചില്ല

ആരും ജയിച്ചില്ല

തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യറാണ്. ഖത്തര്‍ ഉപരോധത്തില്‍ ആരും ജയിച്ചില്ല. ഉപരോധം ചുമത്തുന്നതിന് ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമായിരുന്നു. ഖത്തര്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണ്. മുമ്പും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ശൈഖ് മുഹമ്മദ് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കി.

ഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ചഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ച

Recommended Video

cmsvideo
Donald trump's last mission is to provide f 35 jet to uae

English summary
Happy news will come to Gulf in the next 70 days; US National Security Adviser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X