Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം
സമത്വം, ലിംഗനീതി, തുല്യത, സ്ത്രീശാക്തീകരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് കൊണ്ട് ഒരു അന്താരാഷ്ട്രാ വനിതാദിനം കൂടി നമുക്ക് മുന്നിലെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും ലോകസമത്വത്തിനും പൊരുതിനേടിയ വിജയത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് അന്താരാഷ്ട്രാ വനിതാ ദിനം ആചരിച്ച് വരുന്നു.
ലോകത്തിലെ എല്ലാ വനിതകള്‍ക്കുമായി ഒരു ദിവസം എന്ന ആശയത്തില്‍ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞുവരുന്നത്. 1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ ഒരു കൂട്ടം വനിതകള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമാണ് വനിതാദിനത്തിന്റെ മൂലക്കല്ലാകുന്നത്. തുണിമില്ലുകളിലെ തൊഴിലാളി സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരായും ജോലി സമയം കുറയ്ക്കാനും വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടി തെരുവിലിറങ്ങിയപ്പോള്‍ പുരുഷാധിപത്യ ലോകം കണ്ട സമാനതകളില്ലാത്ത പോരാട്ടമായി അത് അടയാളപ്പെടുത്തി.

ലോകത്തിന്റെ പലകോണുകളിലും ഇത്തരത്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആയി പിന്നീട് എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചരിത്രം
1857 മാര്‍ച്ച്, 8 ലെ ചരിത്ര പോരാട്ടമാണ് വനിതാദിനത്തിന്റെ ആദ്യദിശാസൂചികയായി അടയാളപ്പെടുത്തുന്നത് എങ്കിലും ഔദ്യോഗികമായി വനിതാ ദിനം ആചരിക്കുന്നത് പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. യുഎസിലെ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നായിരുന്നു ആദ്യ വനിതാദിനാചരണം നടന്നത് എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഇത് കേവലം അമേരിക്കയില്‍ മാത്രം നടന്ന ഒന്നായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അതായത് 1910 ല്‍, കോപ്പന്‍ഹേഗനില്‍ നടന്ന സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യം ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാ വിഭാഗം അധ്യക്ഷയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിന്‍ ഉയര്‍ത്തി.
ഇതിന് വലിയ പിന്തുണയാണ് സമ്മേളനത്തില്‍ ലഭിച്ചത്. അങ്ങനെ സാര്‍വദേശീയമായി പല രാജ്യങ്ങളും ആദ്യമായി വനിതാദിനം ആചരിക്കുന്നത് 1911 മാര്‍ച്ച് എട്ടിനായിരുന്നു. 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാദിനപ്രകടനം ലോകചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു. ഈ പ്രകടനം റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് വിലയിരുത്തുന്നത്. 1975 ല്‍ ആണ് യുഎന്‍ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.
ആശംസകള്‍
എല്ലാവര്‍ക്കും വനിതാദിന ആശംസകള്‍
സമത്വവും തുല്യതയും ഔദാര്യമല്ല, അവകാശമാണ്... വനിതാദിന ആശംസകള്‍

സ്ത്രീകള്‍ അബലയല്ല... പോരടിച്ച് അവകാശങ്ങള്‍ നേടിയെടുത്തവരാണ്, ആശംസകള്‍
പുരുഷന്‍മാര്‍ക്കും മുന്നിലും പിന്നിലും അല്ല, ഒപ്പം നില്‍ക്കാനാണ് ഞങ്ങളുടെ പോരാട്ടം, ആശംസകള്‍
സ്ത്രീശാക്തീകരണം വെറുംവാക്കാകരുത്... അവകാശപോരാട്ടങ്ങൡ തീപോലെ ജ്വലിക്കുക, വനിതാദിന ആശംസകള്‍
ക്വിസ്
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി യുഎന്‍ അംഗീകരിച്ച വര്‍ഷം?
1975
ഐക്യരാഷ്ട്രസംഘടന സ്ത്രീകളുടെ പദവി (Commission on the status of women) രൂപീകരിച്ച വര്‍ഷം
1946

സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കിയ രാജ്യം ഏത്?
ന്യൂസിലാന്റ്
ഇന്ത്യയിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി?
പ്രതിഭാ പാട്ടീല്‍
നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിത
മദര്‍ തെരേസ
ആദ്യമായി ഒളിംപിക്‌സ് മെഡല്‍ നേടിയ ഇന്ത്യന്‍ വനിത അത്‌ലറ്റ്
കര്‍ണം മല്ലേശ്വരി
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയ വനിത
സുചേത കൃപാലിനി












Click it and Unblock the Notifications