Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക പാടുന്നു; ഹര്‍ ഹര്‍ മോദി!

ന്യൂയോര്‍ക്ക്: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്ത് ഹര്‍ ഹര്‍ മോദി വിളികള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദിയെ പ്രകീര്‍ത്തിച്ച് ബി ജെ പി പ്രവര്‍ത്തകരാണ് ഹര്‍ ഹര്‍ മോദി വിളികള്‍ ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ ദൈവത്തെ സ്തുതിക്കാനുള്ള ഹര്‍ ഹര്‍ വിളി തന്റെ പേരില്‍ വേണ്ട എന്ന് പറഞ്ഞ് മോദി തന്നെ ഇത് നിര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ സ്വീകരിച്ചത് കൂടി നിന്ന ആള്‍ക്കാരുടെ ഹര്‍ ഹര്‍ മോദി വിളികളാണ്. ഇന്ത്യക്കാരുടെ വലിയ സംഘമാണ് മോദിയെ കാത്ത് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ മോദിയെ സ്‌നേഹിക്കുന്നു, അമേരിക്ക മോദിയെ സ്‌നേഹിക്കുന്നു, അമേരിക്കയിലെ ഇന്ത്യക്കാര്‍ മോദിയെ സ്‌നേഹിക്കുന്നു എന്ന് തുടങ്ങിയ പ്ലക്കാര്‍ഡുകളും ഉണ്ടായിരുന്നു.

modi-in-us

നരേന്ദ്ര മോദിക്ക് മുദ്രാവാക്യങ്ങളും വിമാനത്താവളത്തില്‍ കേള്‍ക്കാമായിരുന്നു. ഭാരത് മാതാ കീ ജയ് വിളികളും വന്ദേ മാതരം വിളികളും കേട്ടു. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉച്ചത്തില്‍ വിളിച്ചത് ഹര്‍ ഹര്‍ മോദി എന്നായിരുന്നു. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് മാഡിന്‍സണ്‍ അവന്യൂ ഏരിയയില്‍ ട്രാഫിക് നിയന്ത്രണം ഉണ്ടായിരുന്നു. കാല്‍നടയാത്രക്കാരെയും വഴിതിരിച്ചുവിട്ടു.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. അമേരിക്കയില്‍ ലഭിച്ച ഹൃദ്യമായ വരവേല്‍പിന് മോദി നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അമേരിക്കക്കാരോട് നന്ദി പറഞ്ഞത്. നോബല്‍ ജേതാവ് പ്രൊഫ. ഹാരോള്‍ഡ് വാമസിനെ മോദി സന്ദര്‍ശിച്ചു. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സ്മാരകം മോദി സന്ദര്‍ശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+