ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഹറം ടാക്സി അടുത്ത മാസം ആദ്യം മുതല്‍ നിരത്തിലിറങ്ങും
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുണ്യനഗരമായ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിനായി സൗദി അധികൃതര്‍ രംഗത്തിറക്കുന്ന 'ഹറം ടാക്സി'കള്‍ ജൂലൈ ആദ്യവാരത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അല്‍മുതൈരി അറിയിച്ചു. ഹറം പള്ളിയുമായി സമീപ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ടാക്സി സംവിധാനം.

ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് സഹായകമായ വിവിധ സജ്ജീകരണങ്ങളോടെയാണ് ഹറം ടാക്സികള്‍ രംഗത്തിറക്കുക. ഹറം ടാക്സികള്‍ വരുന്നതോടെ മറ്റു ടാക്സികള്‍ക്ക് ഹറം മേഖലയില്‍ പ്രവേശനം അനുവദിക്കില്ല. ഇതിന്റെ മുന്നോടിയായി ലിമോസിന് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു.
മഞ്ഞനിറത്തിലാണ് ഹറം ടാക്സികള്‍ നിരത്തിലിറങ്ങുക. പുതിയ ടാക്സികളില്‍ മുന്നിലും പിന്നിലുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ സ്ക്രീനുകളുണ്ടാകും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സ്ഥലങ്ങളെ കുറിച്ചുള്ള അറിയിപ്പുകള് എന്നിവയ്ക്കു പുറമെ, ടാക്സി നിരക്ക് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡ്രൈവറെയും വാഹനത്തെയും ടാക്സി കമ്പനിയെയും പ്രതിപാദിക്കുന്ന വിവരങ്ങളും സൗദിയെ കുറിച്ച് പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള ഉള്ളടക്കവും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം ടാക്സികളില്‍ ഉണ്ടായിരിക്കും. ഒരു ലൈസന്‍സിക്ക് 200 ടാക്സി കാറുകള്‍ വരെ നിരത്തിലിറക്കാന്‍ അവസരമുണ്ടായിരിക്കും. കാര്‍ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ ലൈനായി അറിയാമെന്നിരിക്കെ തട്ടിപ്പുകളും ചൂഷണങ്ങളും കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായകമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications