കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഹറം ടാക്‌സി അടുത്ത മാസം ആദ്യം മുതല്‍ നിരത്തിലിറങ്ങും

Google Oneindia Malayalam News

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുണ്യനഗരമായ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിനായി സൗദി അധികൃതര്‍ രംഗത്തിറക്കുന്ന 'ഹറം ടാക്സി'കള്‍ ജൂലൈ ആദ്യവാരത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അല്‍മുതൈരി അറിയിച്ചു. ഹറം പള്ളിയുമായി സമീപ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ടാക്‌സി സംവിധാനം.

taxi

ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് സഹായകമായ വിവിധ സജ്ജീകരണങ്ങളോടെയാണ് ഹറം ടാക്സികള്‍ രംഗത്തിറക്കുക. ഹറം ടാക്‌സികള്‍ വരുന്നതോടെ മറ്റു ടാക്‌സികള്‍ക്ക് ഹറം മേഖലയില്‍ പ്രവേശനം അനുവദിക്കില്ല. ഇതിന്റെ മുന്നോടിയായി ലിമോസിന്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു.

മഞ്ഞനിറത്തിലാണ് ഹറം ടാക്‌സികള്‍ നിരത്തിലിറങ്ങുക. പുതിയ ടാക്സികളില്‍ മുന്നിലും പിന്നിലുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ സ്‌ക്രീനുകളുണ്ടാകും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സ്ഥലങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമെ, ടാക്‌സി നിരക്ക് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡ്രൈവറെയും വാഹനത്തെയും ടാക്സി കമ്പനിയെയും പ്രതിപാദിക്കുന്ന വിവരങ്ങളും സൗദിയെ കുറിച്ച് പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള ഉള്ളടക്കവും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം ടാക്സികളില്‍ ഉണ്ടായിരിക്കും. ഒരു ലൈസന്‍സിക്ക് 200 ടാക്‌സി കാറുകള്‍ വരെ നിരത്തിലിറക്കാന്‍ അവസരമുണ്ടായിരിക്കും. കാര്‍ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ ലൈനായി അറിയാമെന്നിരിക്കെ തട്ടിപ്പുകളും ചൂഷണങ്ങളും കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായകമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

English summary
haram cabs to come for pilgrims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X