ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ സൗദിയില്‍ അതിവേഗ ട്രെയിന്‍ ഈ വര്‍ഷം മുതല്‍
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി പുണ്യനഗരികളായ മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഈ വര്‍ഷം മുതല്‍ ഓടിത്തുടങ്ങും. ഈ വര്‍ഷം തന്നെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ഹറമൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹഫീസ് ഫിദ പറഞ്ഞു.

മക്ക, മദീന നഗരികള്‍ക്കിടയിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും അതുവഴി അപകടങ്ങള്‍ തടയാനും അതിലുപരി ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കാനും ഹറമൈന്‍ അതിവേഗ ട്രെയിനുകള്‍ വരുന്നതോടെ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തുടങ്ങുമെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അല്‍ ജസീറ അറബി ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യേഷ്യയിലെ തന്നെ വലിയ റയില്‍ പദ്ധതികളിലൊന്നാണ് ഹറമൈന്‍ റയില്‍വേ.
മണിക്കൂറില്‍ മുന്നൂറ് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ കുതിക്കുക. നിലവില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് അഞ്ചു മുതല്‍ ഏഴു മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടെ അത് വെറും രണ്ടേകാല്‍ മണിക്കാറായി ചുരുങ്ങും. 450 കിലോമീറ്റര്‍ ദുരമാണ് ഹറമൈന്‍ റെയില്‍ പദ്ധതി. മക്ക, മദീന, ജിദ്ദ, റാബിഗ്, കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ഇസ്ലാമിക വാസ്തുശില്പ മാതൃകകളില്‍ നിര്‍മിക്കുന്ന അഞ്ചു സ്റ്റേഷനുകള്‍ ഉള്‍കൊള്ളുന്നതാണിത്. ആഗമന, പുറപ്പെടല്‍ ലോഞ്ചുകള്‍, കാത്തിരിപ്പു കേന്ദ്രങ്ങള്‍, ഷോപ്പുകള്‍, റസ്റ്റോറന്റകള്‍, കഫെകള്, കാര്‍ പാര്‍ക്കിംഗ് സൗകര്യം, വിഐപി ലോഞ്ചുകള്‍, 1000 പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന പ്രാര്‍ഥനാ ഹാളുകള്‍, ഹെലിപാഡ്, സിവില്‍ ഡിഫന്‍സ് കേന്ദ്രം എന്നിവ ഉള്‍കൊള്ളുന്നതായിരിക്കും ഓരോ സ്റ്റേഷനും.
പ്രധാന സ്റ്റേഷനായ ജിദ്ദയില്‍ മാത്രം മണിക്കൂറില്‍ 25000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന ട്രെയിന്‍ പദ്ധതിയില്‍ വര്‍ഷത്തില്‍ അറുപത് ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. 35 ഹൈ സ്പീഡ് ട്രൈയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വെബ്സൈറ്റ്, മൊബൈല്‍ ആപ്, ഓട്ടോമാറ്റിക് ടിക്കറ്റ് വിപണന കേന്ദ്രങ്ങള്‍, റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ തുടങ്ങും. മക്ക, മദീന പുണ്യ നഗരികള്‍ക്കിടയില്‍ ചുരുങ്ങിയ ചിലവില്‍ യാത്ര സാധ്യമാകുന്ന വിധത്തില്‍ എക്സിക്യുട്ടീവ്, ഇക്കോണമി ക്ലാസുകള്‍ ലഭ്യമാക്കുമെന്നും പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications