കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിപാടിക്കിടെ സ്ത്രീയെ കെട്ടിപ്പിടിക്കാന്‍ ശ്രമം; മന്ത്രി രാജിവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

കാഠ്മണ്ഡു: ഒരു പൊതു പരിപാടിക്കിടെ സ്ത്രീയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ നേപ്പാള്‍ മന്ത്രി രാജിവെച്ചു. നേപ്പാള്‍ കാര്‍ഷിക വികസന വകുപ്പുമന്ത്രി ഹരി പ്രസാദ് പരജുലി ആണ് വ്യാഴാഴ്ച പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചത്. രാജി പ്രധാനമന്ത്രി സ്വീകരിച്ചതായി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ചയാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം അരങ്ങേറിയത്. ഒരു പാടത്ത് സംഘടിപ്പിച്ച നെല്‍കൃഷിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ചെളിപുരണ്ട വസ്ത്രവുമായി മന്ത്രി ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രവും വീഡിയോയും തൊട്ടടുത്ത ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.

kathmandu-ma

പരസ്യമായ ലൈംഗിക പീഡനശ്രമമാണിതെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് മന്ത്രി രാജിക്ക് സന്നദ്ധനായത്. മന്ത്രി സ്ത്രീയോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ഫോട്ടോകള്‍ വ്യക്തമാക്കുന്നതായി മാര്‍കിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി വക്തവും അറിയിച്ചു. പൊതുപരിപാടിയില്‍വെച്ച് മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.

2013ല്‍ വേള്‍ഡ് ബാങ്ക് നടത്തിയ ഒരു സര്‍വേയില്‍ 26 ശതമാനം സ്ത്രീകള്‍ നേപ്പാളില്‍ പൊതുസ്ഥലങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ സ്ത്രീകള്‍ പോലീസില്‍ നല്‍കുന്ന പരാതിയില്‍ വേണ്ടത്ര ഗൗരവം കാണിക്കാറില്ലെന്നും പറയുന്നു.

English summary
Sexual harassment; Nepal agriculture minister resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X