ഊബർ ടാക്സിയെന്നു കരുതി കയറിയത് കൊലയാളിയുടെ കാറിൽ, 14 മണിക്കൂർ നീണ്ട പീഡനം, 21കാരിക്ക് ദാരുണാന്ത്യം
സൗത്ത് കരോലിന: യുഎസിൽ ഊബർ ടാക്സി എന്ന് തെറ്റിദ്ധരിച്ച് കൊലയാളിയുടെ കാറിൽ കയറിയ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടു. 21 കാരിയായ സാമന്ത ജോസഫസൺ വിദ്യാർത്ഥിനിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സാമന്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നതാനിയൽ റൗലാൻഡ് എന്ന 24കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുഎസിലെ സൗത്ത് കരോലിനയിൽ വെളളിയാഴ്ചയാണ് അതി ദാരുണമായ സംഭവം ഉണ്ടായത്. സാമന്തയുടെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് യുഎസിൽ നടക്കുന്നത്.

ദുരൂഹ മരണം
കൊളംബിയയിലെ ഫൈവ് പോയിന്റ്സ് ബാറിലാണ് അവസാനമായി സാമന്തയെ കണ്ടത്. ബാറിൽ നിന്ന് മടങ്ങിയ സാമന്തയെ പിന്നീടാരും കണ്ടിട്ടില്ല. സമയം ഏറെ വൈകിയും സാമന്ത തിരികെയെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിനെ സമാപിക്കുകയായിരുന്നു.

കൊലയാളിയുടെ കാറിൽ
ഊബർ ടാകിസാണെന്ന് തെറ്റിദ്ധരിച്ച് സാമന്ത കൊലയാളിയുടെ കാറിന് കൈകാണിക്കുകയായിരുന്നു. ബാറിൽ പുലർച്ചെ വരെ സമയം ചെലവഴിച്ച ശേഷം സാമന്ത ഊബർ ടാക്സി ബുക്ക് ചെയ്യുകയായിരുന്നു.

കറുത്ത കാർ
കറുപ്പ് നിറമുള്ള കാറിലാണ് കൊലയാളിയെത്തിയത് ഇത് ഊബർ ടാക്സിയാണെന്ന് തെറ്റിദ്ധരിച്ച് സാമന്ത് കൈകാണിച്ചു. കാർ സാമന്തയുടെ അടുത്തേയ്ക്ക് വരികയും പെൺകുട്ടി പുറകിലെ സീറ്റിൽ കയറുകയും ചെയ്തു. തുടർന്ന് കാർ അതി വേഗത്തിൽ മുന്നോട്ട് പോവുകയായിരുന്നു.

ദാരുണം
പോലീസ് നടത്തിയ അന്വേഷണത്തിൽ വിജനമായൊരു പ്രദേശത്ത് സാമന്തയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മരക്കൂട്ടങ്ങൾക്കിടയിലായിരുന്നു സാമന്തയുടെ മൃതദേഹം. സമീപത്തെ വന മേഖലയിലേക്ക് പോകാനായി ഇതുവഴി കടന്നുപോയവരാണ് ആദ്യം മൃതദേഹം കണ്ടത്. ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ക്രൂര പീഡനം
14 മണിക്കൂറോളം നേരം നീണ്ട ക്രൂര പീഡനങ്ങൾക്കൊടുവിലായിരുന്നു സാമന്തയുടെ മരണമെന്നാണ് കരുതുന്നത്. സാമന്തയുടെ കഴിത്തിലും മുഖത്തും കാലുകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും സാമന്ത കയറിയ കാർ പോലീസ് കണ്ടെത്തുകയായിരുന്നു.

കൊലയാളി പിടിയിൽ
കൊലയാളി നതാനിയലിനെ അതി വിദഗ്ധമായാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്. ഇയാളുടെ കാറിൻറെ ഡിക്കിയിൽ രക്തക്കറ പുരണ്ടിട്ടുണ്ട്. കാറിൽ നിന്നും സാമന്തയുടെ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.

കണ്ണീർ കുറിപ്പ്
ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം നിയമ പഠനത്തിനൊരുങ്ങുകയായിരുന്നു സാമന്ത. സാമന്തയുടെ പിതാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പും നീറുന്ന ഓർമയായി. സഹിക്കാനാവാത്ത വേദനയോടും തകർന്ന ഹൃദയത്തോടും കൂടിയാണ് ഞാനിതെഴുതുന്നത്, എന്റെ അവസാന ശ്വാസം വരെ ഞാൻ എന്റെ മകളെ സ്നേഹിക്കും.. അദ്ദേഹം എഴുതി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications