കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ക്ക് ഇ മെയിലില്‍ വധഭീഷണി

Google Oneindia Malayalam News

കാംബ്രിഡ്ജ് : അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇ മെയില്‍ സന്ദേശത്തിലൂടെ വധഭീഷണി. നാളെ ഐവി ലീഗ് സ്‌കൂളിലെത്തി വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

വംശീയ അധിക്ഷേപങ്ങള്‍ ഉള്‍ക്കൊളളുന്ന സന്ദേശം വെളളിയാഴ്ചയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇ മെയില്‍ വധഭീഷണി ആധികാരികമായുളളതാണോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പോലീസ് പറഞ്ഞു.

harvard

അതേസമയം ക്യാമ്പസിനകത്തും ബോസ്റ്റണ്‍, കാംബ്രിഡ്ജ്, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് വിവരം നല്‍കിയിട്ടുണ്ട്.

English summary
Harvard University students receive email shooting threats on friday. University police said they had alerted the Federal Bureau of Investigation about the incident. police department said it could not verify that the threat was authentic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X