കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ പണം ഞങ്ങള്‍ക്ക് വേണ്ട...എട്ട് മില്യണിന്റെ സഹായം നിരസിച്ചു, ഭീഷണിയില്‍ ഭയന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഒറ്റരാത്രി കൊണ്ട് പറഞ്ഞ വാക്ക് തിരുത്തിയിരിക്കുകയാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി. ഡൊണാള്‍ഡ്ട്രംപിന്റെ കൊറോണവൈറസ് സാമ്പത്തിക പാക്കേജ് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ട്രംപ് ഹാര്‍വാര്‍ഡിന് അനുവദിച്ച 8.7 മില്യണ്‍ ഡോളര്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പണം തിരിച്ചുതരില്ലെന്നും, സാമ്പത്തിക സഹായം അടിയന്തരമായി ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുമെന്നായിരുന്നു യൂണിവേഴ്‌സിറ്റി അറിയിച്ചത്. പണം നല്‍കിയിട്ടില്ലെങ്കില്‍ അത് വാങ്ങാനുള്ള മാര്‍ഗങ്ങള്‍ അറിയാമെന്ന മുന്നറിയിപ്പും ട്രംപ് ഇതിനിടെ നല്‍കിയിരുന്നു. ഇതില്‍ അധികൃതര്‍ ഭയന്ന് പോയെന്നാണ് മനസ്സിലാവുന്നത്.

1

ലോകത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് ഹാര്‍വാര്‍ഡ്. 40 മില്യണിലധികം സ്വത്തുണ്ട് ഇവര്‍ക്ക്. എന്നിട്ടും ഇത്ര വലിയൊരു പാക്കേജ് ഇവര്‍ക്ക് എന്തിനാണ് നല്‍കിയതെന്ന് ചോദ്യമുയര്‍ന്നിരുന്നു. അതേസമയം ചെറുകിട ബിസിനസ് സ്ഥാനപങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായം വഴിയാണ് ഇവര്‍ക്ക് ഈ പാക്കേജ് ലഭിച്ചിരിക്കുന്നത്. ട്രംപ് ഇവരെ കൂടാതെ കേംബ്രിഡ്ജ്, മസാചുസെറ്റ്‌സ് സര്‍വകലാശാലകളോടും ലഭിച്ച പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ പണം തിരിച്ച് നല്‍കാനും തീരുമാനിച്ചിരുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി സര്‍വകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രൂക്ഷമായി ബാധിച്ചു എന്നാണ് വിലയിരുത്തല്‍.

30.8 ബില്യണാണ് വിദ്യാഭ്യാസ വിഭാഗത്തിനായി ട്രംപ് അനുവദിച്ചത്. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും സാമ്പത്തിക പ്രതിസന്ധിയില്‍ തകരാതിരിക്കാനാണ് ട്രംപ് ഇത്തരമൊരു ഫണ്ട് അനുവദിച്ചത്. നേരത്തെ സ്റ്റാന്‍ഫോര്‍ഡും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയും ട്രംപിന്റെ സാമ്പത്തിക പാക്കേജ് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാര്‍വാര്‍ഡും ഇതേ തീരുമാനമെടുത്തത്. അതേസമയം യുഎസ്സില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രംപിന് ഈ ഫണ്ട് ആനുകൂല്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. ഹാര്‍വാര്‍ഡ് ഇപ്പോഴും സാമ്പത്തിക വെല്ലുവിളി കൊറോണയെ തുടര്‍ന്ന് നേരിടുന്നുണ്ടെന്നും, പക്ഷേ പണം തിരിച്ച് നല്‍കാനാണ് തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.

ഹാര്‍വാര്‍ഡ് ഈ ഫണ്ട് സ്വീകരിച്ചാല്‍ രാഷ്ട്രീയക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി കേള്‍ക്കേണ്ടി വരുമെന്ന ആശങ്കയുണ്ടെന്നും അധികൃതര്‍ പറയുന്നു. മസാചുസെറ്റ്‌സിലെ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അവര്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനാവാത്ത അവസ്ഥയിലാണ്. അത്രയധികം സാമ്പത്തിക പ്രശ്‌നം അവര്‍ക്കുണ്ട്. ഈ സമയത്ത് അവരെ സഹായിക്കേണ്ടത് യുഎസ്സിന്റെ ബാധ്യതയാണെന്നും ഹാര്‍വാര്‍ഡ് പറഞ്ഞു. അതേസമയം ഹാര്‍വാര്‍ഡ് ഫണ്ട്് തിരിച്ച് നല്‍കിയതില്‍ ട്രംപ് നന്ദി അറിയിച്ചു. യുഎസ്സില്‍ നിരവധി സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ട്രംപ് അവര്‍ക്കുള്ള സഹായം വര്‍ധിപ്പിച്ചേക്കാനും സാധ്യതയുണ്ട്.

English summary
harward reject coronavirus aid after trump's warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X