കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാര്‍വാര്‍ഡിനെ ഭീഷണിപ്പെടുത്തി ട്രംപ്... ആ പണം തിരിച്ചുനല്‍കണം, ഇല്ലെങ്കില്‍, മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതി പ്രകാരം ലഭിച്ച തുക ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തിരികെ നല്‍കണമെന്ന് ഡൊണാള്‍ഡ് ട്രംപ്. കൊറോണവൈറസിനെ നേരിടാന്‍ ഹാര്‍വാര്‍ഡിന് 8.6 മില്യണിന്റെ സാമ്പത്തിക പാക്കേജ് ലഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും പണമുള്ള യൂണിവേഴ്‌സിറ്റിയാണ് ഹാര്‍വാര്‍ഡ്. ഇവര്‍ക്ക് എന്തിനാണ് ഈ പണം നല്‍കിയതെന്ന് ചോദ്യങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തിരിച്ച് നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ അത് ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

1

ഹാര്‍വാര്‍ഡിന്റെ ഈ രീതി എനിക്ക് ഇഷ്ടപ്പെടുന്നില്ല. ഇത് തൊഴിലാളികള്‍ക്കുള്ളതാണ്. ഇത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനങ്ങള്‍ക്കുള്ളതല്ലെന്നും ട്രംപ് പറഞ്ഞു. നേരത്തെ ട്രംപ് പ്രഖ്യാപിച്ച് 2.2 ട്രില്യണിന്റെ പാക്കേജില്‍ 8.6 മില്യണിന്റെ പാക്കേജ്, കേംബ്രിഡ്ജ്, മസാചുസെറ്റ്‌സ് സര്‍വകലാശാലകള്‍ക്കായി നല്‍കിയിരുന്നു. ഇക്കാര്യം അവരും സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി ഇവരെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അടിയന്തരമായ സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഈ പണം മാറ്റിവെച്ചെന്നും ഇവര്‍ അറിയിച്ചു. അതേസമയം ചെറുകിട ബിസിനസ് സ്ഥാനപങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായം വഴിയാണ് ഇവര്‍ക്ക് ഇത് ലഭിച്ചിരിക്കുന്നത്..

അതേസമയം എല്ലാ സര്‍വകലാശാലകളോടും പണം തിരിച്ച് നല്‍കാന്‍ ട്രംപ് ആവശ്യപ്പെട്ടെന്നാണ് സൂചന. എന്നാല്‍ ഇവര്‍ തിരിച്ചുനല്‍കുന്നതിനോട് യോജിപ്പില്ല. ഹാര്‍വാര്‍ഡിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 30.8 ബില്യണാണ് വിദ്യാഭ്യാസ വിഭാഗത്തിനായി ട്രംപ് അനുവദിച്ചത്. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും സാമ്പത്തിക പ്രതിസന്ധിയില്‍ തകരാതിരിക്കാനാണ് ട്രംപ് ഇത്തരമൊരു ഫണ്ട് അനുവദിച്ചത്. ഹാര്‍വാര്‍ഡിന് 40.9 മില്യണിന്റെ സ്വത്താണ് ഉള്ളത്. ഇത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പത്ത് മില്യണോളം കുറഞ്ഞെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവര്‍ക്ക് നഷ്ടം ഉണ്ടാവാന്‍ ഇടയില്ലെന്നാണ് ട്രംപ് പറയുന്നത്.

ട്രംപ് പറഞ്ഞ പ്രകാരം പണം തിരികെ നല്‍കില്ലെന്നാണ് ഹാര്‍വാര്‍ഡ് പറയുന്നത്. തങ്ങള്‍ക്ക് ലഭിച്ച 8.6 മില്യണ്‍ സാമ്പത്തിക സഹായം സുപ്രധാന കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായത്തിനാണ് ഈ പണം മുഴുവന്‍ ഉപയോഗിക്കുക. ഇതിലൊരു ഡോളര്‍ പോലും സര്‍വകലാശാലയുടെ ചെലവിലേക്കായി മാറ്റില്ലെന്നും ഇവര്‍ ഉറപ്പ് നല്‍കി. അതേസമയം ഈ പാക്കേജിലൂടെ യുഎസ്സിലെ ചെറുകിട വ്യാപാരങ്ങള്‍ക്കുള്ള സഹായങ്ങള്‍ കുറഞ്ഞെന്നാണ് ആരോപണം. പല വന്‍കിട കമ്പനികള്‍ക്കും വന്‍ തുകയാണ് ലഭിച്ചത്. ഇത് മറച്ചുവെക്കാനാണ് ട്രംപ് പുതിയ ആരോപണം ഉന്നയിക്കുന്നത്.

English summary
harward should return money warns trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X