ഇമ്രാന്‍ ഖാന്‍ പിന്നേം കല്യാണം കഴിച്ചോ... അതും ബിബിസി അവതാരകയെ
ഇസ്ലാമാബാദ്: പാകിസ്താനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച താരമാണ് ഇമ്രാന്‍ ഖാന്‍. അതിപ്പോള്‍ ക്രിക്കറ്റിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും അങ്ങനെ തന്നെ.
പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ ഇമ്രാന്‍ ഖാനെ കുറിച്ച് ഒരു വാര്‍ത്ത പരക്കുന്നുണ്ട്. അദ്ദേഹം രഹസ്യമായി ഒരു വിവാഹം കൂടി കഴിച്ചെന്ന്. ആരെയാണെന്നോ ഇമ്രാന്‍ കല്യാണം കഴിച്ചത്....
ബിബിസിയിലെ മുന്‍ അവതാരകയെ ആണ് ഇമ്രാന്‍ വിവാഹം കഴിച്ചതെന്നാണ് വാര്‍ത്തകള്‍. രെഹം ഖാന്‍ എന്നാണ് ഇവരുടെ പേര്. ഇമ്രാന്‍ ഖാന്റെ പ്രായം 62 ഉം രെഹം ഖാന്റെ പ്രായം 41 ഉം.

വിവാഹ വാര്‍ത്ത ഇമ്രാന്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സത്യം. കുടുംബാംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇമ്രാന്റെ വിവാഹം എന്നാണ് വാര്‍ത്തകള്‍. രെഹം ഖാനും മുമ്പ് വിവാഹം കഴിച്ചതാണത്രെ. ആ ബന്ധത്തില്‍ മൂന്ന് കുട്ടികളുള്ളതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ വിവാഹമോചനം നേടിയിട്ട് പത്ത് വര്‍ഷത്തോളം ആകുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അതിന് മുമ്പുണ്ടായിരുന്ന മറ്റൊരു ബന്ധത്തില്‍ ഇമ്രാന്‍ ഖാന് ഒരു കുട്ടികൂടി ഉണ്ട്.
നവാസ് ഷെരീഫിനെതിരെ പ്രക്ഷോഭം നയിച്ച് വലിയ ജനപിന്തുണയാണ് ഇമ്രാന്‍ ഖാന്‍ നേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ താരം വിവാഹ വാര്‍ത്ത ഒളിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രെഹം ഖാന്റെ മാതാപിതാക്കള്‍ പാകിസ്താന്‍കാരണെങ്കിലും പെഹം ജനിച്ചത് ലിബിയയിലാണ്. വളര്‍ന്നത് ബ്രിട്ടനിലും. അതുകൊണ്ട് തന്നെ ഇസ്ലാമിക രീതിയിലല്ല വസ്ത്രധാരണവും മറ്റും. രാഷ്ട്രീയത്തില്‍ ഇമ്രാന്‍ ഖാന്റെ എതിരാളികള്‍ ഇപ്പോള്‍ തന്നെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്.












Click it and Unblock the Notifications