മനുഷ്യന്റെ അന്ത്യം പ്രവചിച്ച ശാസ്ത്രജ്ഞൻ ജീവനോടില്ല? സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്ക് മുമ്പേ മരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ ആരെന്ന് ചോദിച്ചാല്‍ ലോകത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ... സ്റ്റീഫന്‍ ഹോക്കിങ് എന്നായിരിക്കും അത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഒറ്റ പുസ്തകത്തിന്റെ സ്വീകാര്യത മതി ഹോക്കിങ്‌സിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍.

അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്‍ ആണ് ഹോക്കിങ്‌സ്. ഒരുഘട്ടത്തില്‍ അവര്‍ ഭൂമിയിലേക്ക് അധിനിവേശം ചെയ്‌തേക്കാം എന്നും അദ്ദേഹം വിശ്വസിക്കുന്നുണ്ട്. മനുഷ്യരാശിക്ക് ഒരു നൂറ്റാണ്ടിലധികം ആയുസ്സുണ്ടാവില്ലെന്ന രീതിയില്‍ പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ പറഞ്ഞതൊന്നും സ്റ്റീഫന്‍ ഹോക്കിങ്‌സ് പറഞ്ഞതല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹോക്കിങ്‌സ് ദശാബ്ദങ്ങള്‍ക്ക് മുമ്പേ മരിച്ചുപോയിട്ടുണ്ടെന്നാണ് ഇവരുടെ വാദം. അപ്പോള്‍, ഇപ്പോഴും ലോകത്തോട് സംവദിക്കുന്ന ആ 'സ്റ്റീഫന്‍ ഹോക്കിങ്‌സ്' ശരിക്കും ആരാണ്?

ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞന്‍

ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞന്‍

ലോകം ആദരിക്കുന്ന ശാസ്ത്ര പ്രതിഭയാണ് സ്റ്റീഫന്‍ ഹോക്കിങ്. പതിറ്റാണ്ടുകളായി അദ്ദേഹം ലോകത്തോട് സംസാരിക്കുന്നത് യന്ത്ര സഹായത്തോടെയാണ്. ഇന്നും അത്ഭുതമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം.

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്

ഗുരുതരമായ നാഡീരോഗത്തിന് അടിമയാണ് സ്റ്റീഫന്‍ ഹോക്കിങ്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗത്തെ മറികടന്നവര്‍ അധികമൊന്നും ഇല്ലെന്ന് തന്നെ പറയാം. കൈകാലുകളും പേശികളും എല്ലാം തളര്‍ന്നുപോകുന്നതാണ് ഈ രോഗം. തന്റെ ഗവേഷണ പഠനകാലത്ത് തന്നെ ഹോക്കിങിനെ ഈ രോഗം ബാധിച്ചിരുന്നു.

ഹോക്കിങ് അന്നേ മരിച്ചു?

ഹോക്കിങ് അന്നേ മരിച്ചു?

സ്റ്റീഫന്‍ ഹോക്കിങ് അക്കാലത്ത് തന്നെ മരിച്ചിട്ടുണ്ടാകാം എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. അത്, വെറും ഒരു വിശ്വാസം മാത്രമല്ല. അവര്‍ക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഒരുപാട് സംശയങ്ങളും ബാക്കിയുണ്ട്.

രൂപമാറ്റം

രൂപമാറ്റം

ഇപ്പോള്‍ 76 വയസ്സുണ്ട് സ്റ്റീഫന്‍ ഹോക്കിങിന്. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച കാലത്തെ രൂപത്തില്‍ നിന്ന് ഇപ്പോഴും വലിയ മാറ്റം ഒന്നും അദ്ദേഹത്തിന് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് സംശയം ബലപ്പെടുത്തുന്നത്.

മറ്റാരോ ആണ്?

മറ്റാരോ ആണ്?

ഇപ്പോള്‍ ലോകത്തിന് മുന്നിലുള്ളത് സ്റ്റീഫന്‍ ഹോക്കിങ് അല്ലെന്നാണ് ഇവര്‍ കരുതുന്നത്. രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ചേര്‍ന്ന് ഒരുക്കിയ ഒരു അപരന്‍ ആണ് ഇപ്പോള്‍ ഹോക്കിങ് എന്ന പേരില്‍ ജീവിക്കുന്നത് എന്നാണ് ആക്ഷേപം. അങ്ങനെ ഒരാള്‍ക്ക് ജീവിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം വേറെ...

പ്രായത്തിന്റേതായി ഒന്നും...

പ്രായത്തിന്റേതായി ഒന്നും...

ഹോക്കിങിന്റെ മുടിയുടെ കാര്യവും ചെവിയുടെ കാര്യവും പല്ലിന്റെ കാര്യവും ഒക്കെയാണ് സംശയങ്ങള്‍ക്ക് വഴിവക്കുന്നത്. ഇപ്പോഴുള്ള ഹോക്കിങിന്റെ ചെവി പഴയ ഹോക്കിങിനേക്കാള്‍ വലുതാണ് എന്നാണ് ഒരു ആക്ഷേപം. മുടിയുടെ നിറം, പല്ലിന്റെ ഘടന തുടങ്ങി ആക്ഷേപങ്ങള്‍ ഒരുപാടുണ്ട്.

പരമാവധി ആയുസ്സ്

പരമാവധി ആയുസ്സ്

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഒരു ഗുരുതര രോഗം ആണ്. സാധാരണ ഗതിയില്‍ ഈ രോഗം ബാധിച്ചവര്‍ക്ക് പരാവധി നാല് വര്‍ഷം വരെയാണ്. സ്റ്റീഫന്‍ ഹോക്കിങിന് രോഗം തിരിച്ചറിയുന്നത് തന്നെ 1963 ല്‍ ആണ്. ഇത് എങ്ങനെ സാധ്യമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്.

കല്യാണ ഫോട്ടോ

കല്യാണ ഫോട്ടോ

സ്റ്റീഫന്‍ ഹോക്കിങ് ആദ്യം വിവാഹം കഴിക്കുന്നത് ജെയ്ന്‍ വില്‍ഡേയെ ആണ്. ഈ വിവാഹത്തിന്റെ ചിത്രം ഇപ്പോഴും ലഭ്യമാണ്. പിന്നീട്, തന്റെ നഴ്‌സ് ആയിരുന്ന എലെയ്ന്‍ മാസണെ വിവാഹം കഴിച്ചു. എന്നാല്‍ ഈ വിവാഹ ഫോട്ടോയില്‍ ചില കൃത്രിമത്തങ്ങള്‍ ഉണ്ട് എന്നാണ് ആരോപണം. ഹോക്കിങിന്റേത് എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമായി സൃഷ്ടിച്ചവയാണ് എന്നും ആരോപണം ഉയരുന്നുണ്ട്.

ഹോക്കിങിന്റെ ശബ്ദം

ഹോക്കിങിന്റെ ശബ്ദം

സ്റ്റീഫന്‍ ഹോക്കിങ് ഇപ്പോഴും വിദ്യാര്‍ത്ഥികളോടും പൊതുസമൂഹത്തോടും ശാസ്ത്ര ലോകത്തോടും സംസാരിക്കുന്നുണ്ട്. കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഇത്. അദ്ദേഹത്തിന്റെ കവിളിലെ പേശികളുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തി, അത് വാക്കുകളാക്കുകയും പിന്നീട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത് ശബ്ദമായി പുറത്ത് വരികയും ചെയ്യുന്നു എന്നാണ് പറയുന്നത്.

നാസയുടെ കളി

നാസയുടെ കളി

എന്നാല്‍ ഇപ്പോള്‍ നമുക്ക് മുന്നിലുള്ള ഹോക്കിങ് ഒന്നും സംസാരിക്കുന്നില്ലെന്നാണ് ആരോപണം. നാസയിലെ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരങ്ങളാണത്രെ ഹോക്കിങിന്റേത് എന്ന പേരില്‍ കമ്പ്യൂട്ടറിലൂടെ ശബ്ദമായി പുറത്ത് വരുന്നത്. ചില കാര്യങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളത്തരം കാണിക്കുന്നത് എന്നും ആക്ഷേപമുണ്ട്.

സങ്കീര്‍ണമായ സിദ്ധാന്തങ്ങള്‍

സങ്കീര്‍ണമായ സിദ്ധാന്തങ്ങള്‍

ഹോക്കിങിന്റേത് എന്ന പേരില്‍ പുറത്ത് വരുന്ന സങ്കീര്‍ണമായ സിദ്ധാന്തങ്ങളും പലരിലും സംശയം ജനിപ്പിക്കുന്നുണ്ട്. ഹോക്കിങിനെ പോലെ ഒരാള്‍ ഒരിക്കലും പറയില്ലെന്ന് പ്രതീക്ഷിക്കപ്പെട്ട കാര്യങ്ങള്‍ പോലും അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട് എന്നതും സംശയം സൃഷ്ടിക്കുന്ന കാര്യമാണ്.

വന്‍ ഗൂഢാലോചന

വന്‍ ഗൂഢാലോചന

സ്റ്റീഫന്‍ ഹോക്കിങ് ജീവനോടെയുണ്ട് എന്ന പ്രതീതി സൃഷ്ടിക്കുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട് എന്നാണ് ആരോപണം. ശാസ്ത്ര സത്യം എന്ന രീതിയില്‍ ജനങ്ങളെ പലതും വിശ്വസിപ്പിക്കുക മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുക കൂടിയാണ് ലക്ഷ്യം എന്നും ഇവര്‍ ആരോപിക്കുന്നത്. അതിന് പിന്നില്‍, രാഷ്ട്രീയ സാമ്പത്തിക താത്പര്യങ്ങള്‍ ഉണ്ട് എന്നും ആരോപണം ഉയരുന്നുണ്ട്. ഡെയ്‌ലി മെയില്‍ ആണ് ഈ വിവാദം വീണ്ടും സജീവമാക്കിയിരിക്കുന്നത്.

മരിച്ച വര്‍ഷം

മരിച്ച വര്‍ഷം

1985 ല്‍ ഹോക്കിങ് മരിച്ചിട്ടുണ്ടാകാം എന്നാണ് ഇവര്‍ കരുതുന്നത്. അങ്ങനെ വന്നാല്‍, ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന വിഖ്യാത പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്! ഈ വിവരങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്നതും നിര്‍ണായകമായ ചോദ്യം ആണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Has Stephen Hawking been replaced with a lookalike? Conspiracy theorists claim the REAL professor is DEAD and a 'puppet' has taken his place - and reveal the SIX clues that support the idea.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്