കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെയ്റൂട്ട് സ്ഫോടനത്തെ തുടർന്ന് ലെബനനിൽ വൻ പ്രക്ഷോഭം, ഹസന്‍ ദിയാബ് സർക്കാർ വീണു!

Google Oneindia Malayalam News

ബെയ്‌റൂട്ട്: ബെയ്‌റൂട്ടിലെ വന്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ലബനന്‍ സര്‍ക്കാരിന്റെ രാജി. ലബനന്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാത്രിയോടെ രാജി പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷന്‍ വഴിയാണ് ഹസന്‍ ദിയാബ് രാജി വിവരം അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോകത്തെ നടുക്കിയ സ്‌ഫോടനം ബെയ്‌റൂട്ട് തുറമുഖത്തുണ്ടായത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന്റെ വന്‍ ശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ 200ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ദിയാബ് സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്ന് വന്നത്. ഇതേത്തുടര്‍ന്ന് ദിയാബ് സര്‍ക്കാരിലെ ചില മന്ത്രിമാര്‍ രാജി വെച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കത്തര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി മനാല്‍ അബ്ദുള്‍ സമദ്, നിയമവകുപ്പ് മന്ത്രി മാരി ക്ലൗഡ് ന്ജ്മ് എന്നിവരാണ് രാജി വെച്ചത്.

lebanon

Recommended Video

cmsvideo
What is the real reason behind Beirut explosion | Oneindia Malayalam

കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം. മധ്യ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസവും പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഭരണസംവിധാനം കുത്തഴിഞ്ഞ് കിടക്കുകയാണ് എന്നും അഴിമതിയും കെടുകാര്യസ്ഥതയും കുടുംബ വാഴ്ചയുമാണ് നടക്കുന്നത് എന്നുമാണ് ദിയാബ് സര്‍ക്കാരിന് എതിരെയുളള ആക്ഷേപം.

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

അഴിമതിയുടെ കറ പുരണ്ടതും സ്വാര്‍ത്ഥമതികളുമായ രാഷ്ട്രീയ നേതൃത്വത്തിന്റെ ബാഹ്യ ഇരയാണ് താന്‍ എന്ന് ദേശീയ ടെലിവിഷനില്‍ നടത്തിയ രാജി പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ വിചാരണ നടത്തണമെന്നും ദിയാബ് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ 160 പേരാണ് കൊല്ലപ്പെട്ടത്. 20 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആറായിരം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്ക് പറ്റിയത്. ബെയ്‌റൂട്ട് സ്‌ഫോടനത്തെ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം എന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. അതേസമയം സര്‍ക്കാര്‍ രാജി വെച്ചെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ചുമതലകള്‍ തുടരാന്‍ ലെബനന്‍ പ്രസിഡണ്ട് ഹസന്‍ ദിയാബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സച്ചിൻ പൈലറ്റ് ദില്ലിക്ക് പോയപ്പോൾ ഗെഹ്ലോട്ടിനെ കാണാനെത്തി വിമത എംഎൽഎ! സർക്കാരിന് പിന്തുണസച്ചിൻ പൈലറ്റ് ദില്ലിക്ക് പോയപ്പോൾ ഗെഹ്ലോട്ടിനെ കാണാനെത്തി വിമത എംഎൽഎ! സർക്കാരിന് പിന്തുണ

English summary
Hassan Diab government in Lebanon resigned due to protests over Beirut blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X