മോദിയുടെ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് ഇങ്ങനെ
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി പദം ഏറ്റെടുത്തയുടന്‍ മോദി നടത്തിയ ആദ്യത്തെ സന്ദര്‍ശനം അവിടത്തെ മീഡിയ വന്‍ പ്രാധാന്യെേത്താ ആഘോഷിച്ചിരുന്നു. മാഡിസണ്‍ സ്‌ക്വയറില്‍ നരേന്ദ്ര മോദിക്ക് കിട്ടിയ വരവേല്‍പ്പും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ ആളുകളും മാധ്യമങ്ങളെ ശരിക്കും ആകര്‍ഷിച്ചു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി വീണ്ടും അമേരിക്കയില്‍ എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അമേരിക്കയിലെത്തിയ മോദി വെള്ളിയാഴ്ച പ്രസിഡണ്ട് ഒബാമയ്‌ക്കൊപ്പം വിരുന്നില്‍ പങ്കെടുത്തു. ചൈനീസ് ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പാങിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി അമേരിക്കയിലെത്തിയത് ശരിക്കും ആഘോഷിക്കുകയാണ് അവിടത്തെ മാധ്യമങ്ങള്‍.

ന്യൂയോര്‍ക്ക് ടൈംസിന് ആഘോഷം
ഹാക്കിങിനെപ്പറ്റിയും സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയുമുള്ള ആശങ്കയല്ല, മറിച്ച് മോദിയുടെ സന്ദര്‍ശനം ഒരു ആഘോഷമാണ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് മോദിയുടെ സന്ദര്‍ശനത്തെപ്പറ്റി എഴുതിയത്.

ആരൊക്കെയാണ് മോദിയെ കാണുന്നത്
ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് കമ്പനികളുടെ പ്രധാന എക്‌സിക്യുട്ടീവുകളുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്. സിലിക്കണ്‍ വാലിയുടെ ബിസിനസ്, ഐഞ്ചിനീയറിങ് സര്‍ക്കിളുകളില്‍ ഇന്ത്യക്കാര്‍ വന്‍ സ്വാധീനമാണ് ചെലുത്തുന്നത്.

യു എസ് എ ടുഡേ പറയുന്നത്
സിലിക്കണ്‍ വാലിയിലേക്കുള്ള സന്ദര്‍ശനത്തിലൂടെ ഇന്ത്യയുടെ പ്രൊഫൈല്‍ ആഗോള തലത്തിലേക്ക് ഉയര്‍ത്തുകയാണ് മോദിയുടെ ലക്ഷ്യമെന്നാണ് അമേരിക്കയിലെ പ്രമുഖ പത്രമായ യു എസ് എ ടുഡേ പറയുന്നത്

മോദി ചെയ്യുന്നത്
ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ് കമ്പനികളില്‍ ആഗോള നിക്ഷേപകര്‍ക്കുള്ള താല്‍പര്യവും നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യം. ന്യൂയോര്‍ക്കില്‍ ഇറങ്ങിയ മോദി നിക്ഷേപകരോട് ആഹ്വാനം ചെയ്തതും ഇത് തന്നെ.












Click it and Unblock the Notifications