• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇന്ത്യയിലെ ഹിന്ദുക്കളെ യുഎഇയില്‍ അനുവദിക്കില്ലെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും'

ദില്ലി: സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ കൂടുതല്‍ പ്രതികരണവുമായി യുഎഇ രാജകുടുംബാംഗവുമായി ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി. സമുഹ മാധ്യമങ്ങളിലൂടെ ചില ആളുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഒരേ സമയം വേദനയും ദേഷ്യവും ഉണ്ടാക്കുന്നതാണെന്ന് ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി പറയുന്നു.

ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് നേരെ നടന്ന വിദ്വേഷ പ്രചാരണങ്ങളില്‍ ശക്തമായ വിമര്‍നം നടത്തിയ വ്യക്തിയായിരുന്നു ഖാസിമി. ഇതിന് പിന്നാലെ ഖാസിമിക്ക് നേരെ ഇന്ത്യക്കാരില്‍ നിന്ന് വലിയ തോതിലുള്ള സൈബര്‍ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്നാണ് ന്യൂസ് 18 പ്രതിനിധിയുമായി സംസാരിക്കവെ ശക്തമായ അമര്‍ഷം ഖാസിമി രേഖപ്പെടുത്തിയത്.

ഇതിന് മുമ്പ് ഉണ്ടായിട്ടില്ല

ഇതിന് മുമ്പ് ഉണ്ടായിട്ടില്ല

ഇതിന് മുമ്പ് ഇന്ത്യക്കാരില്‍ നിന്ന് ഇത്തരമൊരു വിദ്വേഷം ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയും യുഎഎിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. പക്ഷെ ഇപ്പോഴത്തെ ഈ രീതി പുതിയതാണ്. ഒരു അറബ് വംശജനെയോ മുസ്ലിം മതസ്ഥനെയോ ഒരു ഇന്ത്യക്കാരന്‍ ആക്രമിച്ച സംഭവം ഇതിന് മുമ്പ് ഞാന്‍ കേട്ടിട്ടല്ലെന്നും ഖാസിമി ചാനല്‍ പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ ടൈംലൈനില്‍

സോഷ്യല്‍ മീഡിയ ടൈംലൈനില്‍

എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരാളുടെ കാര്യം ഞാന്‍ എന്‍റെ സോഷ്യല്‍ മീഡിയ ടൈംലൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ അറബികളേയും മുസ്ലിങ്ങളേയും അധിക്ഷേപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്‍റെ ടൈംലൈനില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഈ രീതി ഒരിക്കലും ഇന്ത്യക്കാരുടേതായിരുന്നില്ലെന്നും യുഎഇ രാജകുടുംബാംഗം പറയുന്നു.

സന്ദേശം

സന്ദേശം

ഏതാനും വ്യക്തികളുടെ അഭിപ്രായം യുഎഇയിൽ ജോലി ചെയ്യുന്നതോ ഇവിടെ താമസിക്കുന്നതോ ആയ ഭൂരിഭാഗം ഇന്ത്യക്കാരുടെയും അഭിപ്രായമല്ലെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ശക്തമായ ഒരു സന്ദേശവും ഖാസിമി നൽകുന്നു. 'യുഎഇയില്‍ ആരെയൊക്കെ പ്രവശിപ്പിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ ഇന്ത്യ ഞങ്ങങ്ങളെ നിര്‍ബന്ധിതരാക്കുകയാണോ? ഇവിടെ മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും മാത്രം പ്രവേശിപ്പിച്ചാല്‍ മതിയോ? ഇങ്ങനെയായിരുന്നില്ല ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളെ സംബന്ധിച്ച് എല്ലാവരും ഇന്ത്യക്കാരാണ്. അവര്‍ ഇന്ത്യന്‍ മുസ്ലിങ്ങളായത് കൊണ്ട് മാത്രം ഞങ്ങള്‍ അവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ല"- ഖാസിമി പറഞ്ഞു.

യുഎയില്‍ പ്രവേശനമില്ലെന്ന് പറഞ്ഞാല്‍

യുഎയില്‍ പ്രവേശനമില്ലെന്ന് പറഞ്ഞാല്‍

ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് യുഎയില്‍ പ്രവേശനമില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് അതെങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. 14 ബില്യണ്‍ ഡോളറാണ് ഒരോ വര്‍ഷവും യുഎഇയില്‍ ഇന്ത്യയിലേക്ക് പോകുന്നത്. ഇതൊക്കെ അവസാനിക്കുമെന്ന് സങ്കല്‍പ്പിച്ചിച്ചു നോക്കു, നിരവധി ഇന്ത്യക്കാരാണ് ഈ രാജ്യത്തിനായി കഠിനധ്വാനം ചെയ്യുന്നത്. അവരെ ഇത്തരത്തില്‍ മോശപ്പെട്ട രീതിയില്‍ ചിത്രീകരിക്കുന്ന ആളുകളെ അവര്‍ അര്‍ഹിക്കുന്നുവെന്ന് തോന്നുന്നില്ല.

രാഷ്ട്രീയ പ്രതിനിധിയല്ല

രാഷ്ട്രീയ പ്രതിനിധിയല്ല

താൻ ഒരു രാഷ്ട്രീയ പ്രതിനിധിയല്ല, അതിനാൽ തന്റെ ആശങ്കകള്‍ ഇതുവരെ ഇന്ത്യൻ സർക്കാരുമായി പങ്കുവെച്ചിട്ടില്ലെന്നും ഖാസിമി വ്യക്തമാക്കുന്നു. പക്ഷെ യുഎഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരിയുമായി താന്‍ നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. അദ്ദേഹത്തോട് ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. വിദ്വേഷ പ്രചാരണം രാജ്യത്ത് നിയമവിരുദ്ധമാണ്. അത് അവസാനിപ്പിക്കുന്നതിനായി ഇനിയും ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. കാരണം ഞാന്‍ ഇന്ത്യയുടെ നല്ലൊരു സുഹൃത്താണെന്നും ഖാസിമി വ്യക്തമാക്കുന്നു.

മോദിയുടെ ട്വീറ്റ്

മോദിയുടെ ട്വീറ്റ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ഖാസിമി നേരത്തെ ഏറ്റെടുത്തിരുന്നു. ചെറിയ പെരുന്നാളോടെ ലോകത്ത് നിന്ന് കോവിഡ് മഹാമാരി ഇല്ലാതാക്കാൻ നമുക്ക് പ്രാർഥിക്കാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി ഏറ്റെടുത്തിരുന്നത്. 'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ, ഇന്ത്യക്കും ലോകത്തിനാകെയും റംമസാൻ ആശംസകൾ' എന്ന കുറിപ്പോടെയാണ് ഈ ട്വീറ്റ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നത്.

English summary
How Would Indians Feel if I Say Hindus Should Not be Allowed in UAE, Asks Princess Hend Al Qassimi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more