കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്ര്യം അറിഞ്ഞത് പുസ്തകത്തില്‍ നിന്നല്ല; ദാരിദ്ര്യത്തില്‍ ജീവിച്ചു, ചായ വിറ്റു... മോദി പറയുന്നു

Google Oneindia Malayalam News

റിയാദ്: രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല താന്‍ വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ മാന്യമായി ജീവിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു തന്റേത്. റെയില്‍വെ പ്ലാറ്റ് ഫോമില്‍ ചായ വില്‍ക്കുന്നത് തന്റെ ജീവിത യാത്രയിലെ ഭാഗമായിരുന്നുവെന്നും മോദി പറഞ്ഞു. സൗദിയില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ (എഫ്‌ഐഐ) ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മോദി.

Modi

വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല താന്‍ വന്നത്. ദാരിദ്ര്യത്തെ കുറിച്ച് പഠിച്ചത് പുസ്തകത്തില്‍ നിന്നല്ല. സ്വന്തം ജീവിതത്തില്‍ നിന്നാണ്. ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ് ഫോമില്‍ ചായ വിറ്റ് വളര്‍ന്നാണ് താന്‍ ഇവിടെ എത്തിയത്- മോദി പറഞ്ഞു.

ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷംശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം

കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യയുടെ ദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാകും. ദരിദ്രരെ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് അന്തസ് ലഭിക്കണം. തന്റെ ദാരിദ്ര്യം താന്‍ അവസാനിച്ചെന്ന് പാവപ്പെട്ടവര്‍ പറയുമ്പോള്‍ അതിനേക്കാള്‍ വലിയ സംതൃപ്തി മറ്റൊന്നില്ല- മോദി പറഞ്ഞു.

ഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കംഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കം

Recommended Video

cmsvideo
ഇങ്ങനെയൊക്ക ഭാഷകൾ സംസാരിക്കാമോ മോദിജി? | Oneindia Malayalam

രാജ്യത്താകമാനം കക്കൂസുകള്‍ നിര്‍മിക്കാനുള്ള പദ്ധതി, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള പദ്ധതി എന്നിവയെല്ലാം ദരിദ്രരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇന്ത്യ എപ്പോഴാണോ മാറുന്നത്, ആ വേളയില്‍ ലോകത്തെ മൊത്തം കണക്കുളില്‍ മാറ്റംവരും. അതുവഴി ലോകത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ തങ്ങളുടെ സംഭാവനകള്‍ ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി. കക്കൂസ് നിര്‍മാണമുള്‍പ്പെടെയുള്ള ജനകീയ പദ്ധതികളെ കുറിച്ച് ചോദിച്ചപ്പോഴാണ് മോദി ഇത്രയും വിശദീകരിച്ചത്.

English summary
Haven't Learned Poverty From Books, Sold Tea On Railway Platform: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X