ഐഎസ്സിന്റെ നിയന്ത്രണത്തിനുള്ള ഹവിജയും ഇറാഖ് തിരിച്ചുപിടിച്ചു
ബഗ്ദാദ്: ഇറാഖിലെ ഐ.എസ് ഭീകരരുടെ അവസാന താവളങ്ങളിലൊന്നായ ഹവിജ പട്ടണവും സമീപ പ്രദേശങ്ങളും ഇറാഖ് സൈനികരുടെ നിയന്ത്രണത്തിലായി. ഇതോടെ ഇറാഖിലെ ഐ.എസ് സാന്നിധ്യം സിറിയന്‍ അതിര്‍ത്തിയിലെ ഒരു ചെറുപ്രദേശത്ത് മാത്രമായി ഒതുങ്ങി.
ഹവിജയുടെ മോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായി ഇറാഖ്C ഹൈദര്‍ അല്‍ അബാദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് ഇറാഖിന്റെ മാത്രമല്ല, ലോകത്തിന്റെ മൊത്തം വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ അവസാന ഐ.എസ് താവളമായ സിറിയന്‍ അതിര്‍ത്തിയിലേക്കാണ് ഇനി സൈന്യത്തിന്റെ മുന്നേറ്റമെന്നും അതോടെ ഇറാഖിനെ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കി വാക്ക് പാലിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കന്‍ വ്യോമാക്രമണത്തിന്റെയും ശിയാ അര്‍ധ സൈനികവിഭാഗമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സിന്റെയും പിന്തുണയോടെയാണ് ഹവിജയും സമീപ പ്രദേശങ്ങളും ഇറാഖ് സൈന്യം തിരിച്ചുപിടിച്ചത്. ബഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ഹവിജ ഐ.എസ്സിന്റെ ഇറാഖിലെ അവസാന താവളങ്ങളിലൊന്നായിരുന്നു. എണ്ണ സമ്പന്നമായ കിര്‍ക്കുക് പ്രവിശ്യയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിനു കീഴിലുള്ള പ്രദേശങ്ങളുമായി ചേര്‍ന്നു കിടക്കുന്ന പ്രവിശ്യയെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് ഹവിജയുടെ സൈനിക നിയന്ത്രണത്തിന് കല്‍പ്പിക്കപ്പെടുന്നത്. ഇറാഖില്‍ നിന്ന് വിട്ടുപോവാനുള്ള കുര്‍ദുകളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇറാഖിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും.
കഴിഞ്ഞ മാസം സഖ്യസേന നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഇവിടെയുള്ള ഐ.എസ്സിന്റെ സൈനിക താവളങ്ങളും ആയുധപ്പുരകളും തകര്‍ക്കപ്പെട്ടിരുന്നു. വടക്കന്‍ നഗരങ്ങളായ മൗസിലും താല്‍ അഫാറും ഐ.എസ്സില്‍ നിന്ന് തിരിച്ചുപിടിച്ച ശേഷം ഇറാഖി സൈന്യം നടത്തുന്ന ശക്തമായ മുന്നേറ്റമാണ് ഹവിജയിലേത്. ബഗ്ദാദില്‍ നിന്ന് മൗസില്‍ എത്തുന്നതിന് മുമ്പാണ് ഹവിജയെങ്കിലും അത് അവസാനത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു ഇറാഖി സൈന്യം. ഇറാഖിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക മേഖലയാണ് ഹവിജ. ഇറാഖിന് ആവശ്യമായ പച്ചക്കറികളിലേറെയും ഉല്‍പ്പാദിപ്പിക്കുന്നത് ഇവിടെയാണ്.












Click it and Unblock the Notifications