കാമുകിയെകൊന്ന് ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട 45 കാരന്‍ അറസ്റ്റില്‍
ഡളളസ്:ടെക്‌സാസിലെ ഡളളസ് നഗരത്തില്‍ കാമുകിയെ കൊന്ന് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത 45 കാരനെ പോലീസ് അറസ്റ്റു ചെയ്തു. കെന്നത്ത് അലന്‍ ആണ് അറസ്‌ററിലായത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന കാമുകി ജെന്നിഫെര്‍ ലീ സ്പിയേഴ്‌സിന്റെ മൃതദേഹത്തോടൊപ്പമുളള ചിത്രമാണ് അലന്‍ പോസ്റ്റു ചെയ്തത്.

ജെന്നിഫറിന്റെ സഹോദരി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കൊലപാതകത്തിനു പിന്നിലുള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡളളസ് പോലീസ് പറഞ്ഞു. പിന്നീട് ചിത്രം സോഷ്യല്‍ മീഡിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു












Click it and Unblock the Notifications