മോഡലാണത്രെ....മോഡല്‍, ഒരു പ്രൊപ്പോസലിന് തന്നെ ബോധം പോയി! വീഡിയോ കാണാം
മെക്‌സിക്കന്‍ സിറ്റി: പലര്‍ക്കും വിവാഹാഭ്യര്‍ത്ഥന കിട്ടിയിട്ടുണ്ടാകും. കിട്ടിയാല്‍ ഉടന്‍ അല്ലെങ്കില്‍ ഒന്ന് ആലോചിച്ച് ഇഷ്ടമാണോ അല്ലയോ എന്ന് ഉത്തരം പറയും. എന്നാല്‍ മെക്‌സിക്കോയില്‍ നടന്നിരിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. വിവാഹാഭ്യര്‍ത്ഥനകേട്ട് പെണ്‍കുട്ടിയുടെ ബോധം പോയിരിക്കുന്ന കഥയാണ് മെക്‌സിക്കോയില്‍ നിന്നും പുറത്ത് വരുന്നത്.
പെണ്‍കുട്ടി പ്രശസ്തയായ മെക്‌സിക്കന്‍ മോഡലാണെന്നതാണ് മറ്റൊരു അതിശയം. ജര്‍മന്‍ ബെനിറ്റ്‌സ് എന്ന യുവാവ് മെക്‌സിക്കോയിലെ സൂപ്പര്‍ മോഡലായ റെയ്‌നാ റെന്റേറിയയോടാണ് തന്റെ ആഗ്രഹം അറിയിച്ചത്.

അഭ്യാര്‍ത്ഥന
വിവാഹാഭ്യര്‍ത്ഥനയോടൊപ്പം ബെനിറ്റ്‌സ് നല്‍കിയ കറുത്ത നിരത്തിലുള്ള ചെറിയ ബോക്‌സാണ് പണിപറ്റിച്ചതെന്നാണ് സംസാരം.

മോതിരം
റെന്റേറിയക്കായി ബെനിറ്റ്‌സ് വാങ്ങിയ മോതിരമായിരുന്നു ബോക്‌സിലുണ്ടായത്. കുറച്ചു നേരത്തിനുശേഷം ബോധം വന്ന റെന്റേറിയ ബെനിറ്റ്‌സിന്റെ അപ്രതീക്ഷിത സമ്മാനമാണ് തന്റെ ബോധം കളഞ്ഞതെന്നു വ്യക്തമാക്കി.

സന്തോഷം
ആദ്യം ഞെട്ടിയെങ്കിലും പിന്നെ തനിക്ക് അതിയായ സന്തോഷം നല്‍കിയെന്നും റെന്റോറിയോ പറയുന്നു. റെന്റോറിയയുടെ ബോധക്കേട് ഇതിനകം സോക്ഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
വീഡിയോ
ഇതിനകം 50 ലക്ഷത്തിലധികം ആളുകളാണ് ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടുകഴിഞ്ഞത്.












Click it and Unblock the Notifications