Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

മോസ്‌കോ: ആണവ സംരക്ഷണ സേനയുടെ ചുമതലയുള്ള മുതിര്‍ന്ന റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടത്. റഷ്യയുടെ അന്വേഷണ സമിതിയാണ് വിവരം പുറംലോകത്തെ അറിയിച്ചത്.

ക്രെംലിനില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു സ്‌ഫോടനം. ഇഗോര്‍ കിറില്ലോവിന്റെ സഹായിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Russia

റേഡിയോ ആക്ടീവ്, കെമിക്കല്‍, ബയോളജിക്കല്‍ മലിനീകരണ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സേനയാണ് റഷ്യയുടെ റേഡിയോ ആക്ടീവ്, കെമിക്കല്‍, ബയോളജിക്കല്‍ ഡിഫന്‍സ് ട്രൂപ്പുകള്‍. തിങ്കളാഴ്ച, ഉക്രെയ്‌നില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് കിറില്ലോവിനെതിരെ ഉക്രേനിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കിറില്ലോവിന്റെ കൊലപാതകം.

2022 ഫെബ്രുവരിയില്‍ റഷ്യ നടത്തിയ സമ്പൂര്‍ണ അധിനിവേശത്തിനു ശേഷം രാജ്യത്ത് 4800 - ലധികം തവണ രാസായുധങ്ങള്‍ പ്രയോഗിച്ചതായി എസ് ബി യു ആരോപിക്കുന്നു. യുദ്ധക്കുറ്റം ചെയ്തുവെന്ന കുറ്റമാണ് ഉക്രെയ്ന്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 'അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളില്‍ കിറില്ലോവിനെതിരെ പ്രീ-ട്രയല്‍ അന്വേഷണം തുടരുകയാണ് എന്നും എസ് ബി യു പറഞ്ഞിരുന്നു.

റഷ്യന്‍ സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ച് ഉക്രേനിയന്‍ സൈനികര്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്നു എന്നാണ് എസ്ബിയുവിന്റെ വാദം. അതേസമയം റഷ്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കിറിലോവിനെ റിമോട്ട് കണ്‍ട്രോളര്‍ ബോംബ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്ന് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോംബില്‍ ഏകദേശം 300 ഗ്രാം സ്ഫോടക വസ്തു ഉണ്ടായിരുന്നു. 300 ഗ്രാം ടി എന്‍ ടിക്ക് തുല്യമായ സ്‌ഫോടക വസ്തുവിന് ഏകദേശം 17 മീറ്റര്‍ (55 അടി) ദൂരത്തില്‍ നിന്ന് ചെറിയ ജനലുകള്‍ തകര്‍ക്കാന്‍ കഴിയും. അല്ലെങ്കില്‍ 1.3 മീറ്റര്‍ അകലെ നിന്ന് ഇഷ്ടിക വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്താനും ഇതിന് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+