കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങില്‍ തലമാറ്റിവച്ചു, അത്ഭുതം തോന്നുന്നുണ്ടോ? സംഭവം സത്യമാണ്... ഇനി മനുഷ്യനിലും ... വീഡിയോ

  • By Siniya
Google Oneindia Malayalam News

ചൈന: ശാസ്ത്രം ദിനം പ്രതി പുതിയ പുതിയ കണ്ടു പിടുത്തവുമായി മുന്നേറുകയാണെന്ന കാര്യത്തില്‍ ഏറെ അഭിമാനിക്കാം. ഇതേ പോലെ പല മാറ്റ ശസ്ത്രക്രിയകളും നടത്തി വിജയിച്ചിട്ടുമുണ്ട്. അടുത്തിടെ തലമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് വിജയിച്ചോ എന്നാണ് ഇപ്പോഴത്തേ സംശയം.

എങ്കില്‍ കേട്ടോളു ഈ ശത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇവിടെ അടുത്തൊന്നുമല്ല അങ്ങ് ദൂരെ ചൈനയാണ് ഈ ദൗത്യത്തിന് സാക്ഷ്യം വഹിച്ചത്. ചൈനയിലെ ഹര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് ശത്രക്രിയ നടന്നത്. കുരങ്ങിന്റെ തലയാണ് മാറ്റിവച്ചത്.

തലമാറ്റിവയ്ക്കല്‍

തലമാറ്റിവയ്ക്കല്‍

മനുഷ്യനില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ചുള്ള നേരത്തെ പ്രചരിച്ചിരുന്നെങ്കിലും എപ്പോള്‍ എന്നതില്‍ നിശ്ചയമുണ്ടായിരുന്നില്ല. എന്നാല്‍ കുരങ്ങിന്റെ തലമാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

സാക്ഷ്യം വഹിച്ചത് ചൈന

സാക്ഷ്യം വഹിച്ചത് ചൈന

കുരങ്ങിന്റെ തലമാറ്റിവച്ചത് ഇവിടെ അടുത്തൊന്നുമല്ല, ചൈനയിലാണ്. ചൈനയിലെ ഹര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് ശസ്ത്ര്ക്രിയ നടത്തിയത്. മനുഷ്യനില്‍ ശസ്ത്രക്രിയ നടത്തുന്നതിന്റെ മുന്നോടിയായാണ് കുരങ്ങിന്റെ തലമാറ്റിവച്ചത്.

 ദൗത്യം പൂര്‍ത്തീകരിച്ചത്

ദൗത്യം പൂര്‍ത്തീകരിച്ചത്

ചൈന ഹര്‍ബിന്‍ മെഡിക്കല്‍ സെന്റര്‍ സര്‍വ്വകലാശാലയിലാണ് ഇത് വിജയകരമായി പൂര്‍ത്തീകരിച്ചത്. പ്രശസ്ത ന്യൂറോ സര്‍ജന്‍ സെര്‍ജിയോ കനവെരോയാണ് കുരങ്ങിന്റെ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്.

കുരങ്ങ് ആരോഗ്യവാന്‍

കുരങ്ങ് ആരോഗ്യവാന്‍

തലമാറ്റി വച്ചതിന് ശേഷം കുരങ്ങ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

കുരങ്ങിനെ കൊന്നു

കുരങ്ങിനെ കൊന്നു

ശസ്ത്ര്ക്രിയയ്ക്ക് ശേഷം കുരങ്ങ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നിട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ 20 മണിക്കൂറിന് ശേഷം കുരങ്ങിനെ വധിച്ചു.

മനുഷ്യനില്‍ തലമാറ്റിവയ്ക്കല്‍

മനുഷ്യനില്‍ തലമാറ്റിവയ്ക്കല്‍

മനുഷ്യനില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 2017 ല്‍ നടത്താള്ള പദ്ധതിയിലാണ് താനെന്ന് ഡോക്ടര്‍ സെര്‍ജിയോ കനവെരോ അറിയിച്ചു.

തലമാറ്റി വയ്ക്കുന്നത് എങ്ങനെയുള്ളവര്‍

തലമാറ്റി വയ്ക്കുന്നത് എങ്ങനെയുള്ളവര്‍

മനുഷ്യനില്‍ തലമാറ്റി വയ്ക്കുന്നത് അടുത്ത വര്‍ഷമായിരിക്കും. എന്നാല്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലുള്ള രോഗിയയെയാരിക്കും തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുക.

പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

മനുഷ്യന്ർറെ തലമാറ്റിവയ്ക്കല്‍ സാധ്യമല്ലെന്നായിരുന്നു ഇത്രയും നാളത്തെ വിചാരിച്ചത്. എന്നാല്‍ ഇത് തെറ്റാണ്. കുരങ്ങിന്റെ തലമാറ്റി വയ്ക്കലിലൂടെ ഇത് തെളിയിച്ചിരിക്കുകയാണ്.

ആദ്യത്തെ ശസ്ത്രക്രിയ

ആദ്യത്തെ ശസ്ത്രക്രിയ

1970 ലാണ് കുരങ്ങിന്റെ തലമാറ്റിവയ്ക്കല്‍ ആദ്യമായി ശസ്ത്രക്രിയ നടത്തിയത്. റോബേര്‍ട്ട് ജെ വൈറ്റ് ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഈ കുരങ്ങ് 9 ദിവസത്തിന് ശേഷം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി.

വീഡിയോ

കുരങ്ങിന്ർറെ തലമാറ്റി വയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭ്യമാണ്. വീഡിയോ കാണൂ..

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Head transplant has been successfully done on a monkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X