കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി, ബ്രിട്ടന് ആശ്വാസമില്ല, മരണം പതിനായിരത്തിലേക്ക്!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി. മൂന്ന് ദിവസത്തോളം അദ്ദേഹം ഐസിയുവിലായിരുന്നു. അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം സിനിമകള്‍ കാണാനും ഗര്‍ഭിണിയായ കാമുകി കാരി സൈമണ്ട്‌സ് അയച്ച കത്തുകള്‍ വായിക്കാനും സമയം കണ്ടെത്തിയിരുന്നു. ഇക്കാര്യം ബ്രിട്ടീഷ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ബ്രിട്ടനിലെ കാര്യം ഗുരുതരമായി തന്നെ തുടരുകയാണ്. മരണനിരക്ക് പതിനായിരത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്.

1

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 917 മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഇതുവരെ മരിച്ചത് 9875 പേരാണ്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മരണനിരക്ക് 900ത്തിന് മുകളില്‍ പോകുന്നത്. കഴിഞ്ഞ ദിവസം 980 പേരാണ് ബ്രിട്ടനില്‍ മരിച്ച് വീണത്. കര്‍ശനമായ ലോക്ഡൗണ്‍ സംവിധാനങ്ങളാണ് ബ്രിട്ടനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലും വീടുകളില്‍ തന്നെ ഇരിക്കാനാണ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റര്‍ അവധി ആഘോഷിക്കാനായി വലിയ ആള്‍ക്കൂട്ടം ഉണ്ടാവുമെന്ന ഭയത്തിലാണ് സര്‍ക്കാര്‍. അതേസമയം സുരക്ഷാ കിറ്റുകളുടെ കുറവുകള്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ഹോം സെക്രട്ടറി പറഞ്ഞു.

നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം മഹാമാരിയെയാണ് നേരിടുന്നത്. പ്രശ്‌നങ്ങള്‍ ധാരാളമുണ്ടാകുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര മെഡിക്കല്‍ കിറ്റുകളോ മാസ്‌കുകളോ ഇല്ലെന്ന് പരാതിയുണ്ടായിരുന്നു. ഇത് കാരണം ബ്രിട്ടനിലെ മരണനിരക്ക് വര്‍ധിക്കാനാണ് സാധ്യത. അതേസമയം ഇപ്പോഴത്തെ മരണനിരക്കില്‍ രാജ്യത്തെ കെയര്‍ ഹോമില്‍ മരിച്ചവരുടെ എണ്ണം ചേര്‍ത്തിട്ടില്ല. ഇത് കൂട്ടിയാല്‍ ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ നാല് ദിവസമായി മരണനിരക്കില്‍ കുറവ് വന്നിരുന്നു. എന്നാല്‍ ഇത് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നതും വര്‍ധിക്കുന്നുണ്ട്. ഇവരെ പോലീസ് കര്‍ശനമായി നേരിടുന്നുണ്ട്.

ബ്രിട്ടനില്‍ ഇതുവരെ 80000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യവും ബ്രിട്ടന്റെ പരിഗണനയിലുണ്ട്. പ്രധാനമായും വിപണിയെ ബാധിക്കുന്നത് കൊണ്ടാണ് ഈ നീക്കം. അതേസമയം ആശുപത്രിയില്‍ അഡ്മിറ്റാവുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത കുറച്ച് ദിവസത്തേക്ക് ബ്രിട്ടനില്‍ മരണനിരക്ക് വര്‍ധിക്കുമെന്ന മുന്നറിയിപ്പും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാത്തതിന് പോലീസ് നിരവധി പേര്‍ക്കാണ് പിഴയിട്ടത്. അതേസമയം ഇവരില്‍ പലരും നിയമം മനസ്സിലാക്കിയിട്ടും പുറത്തിറങ്ങിയവരാണ്. എന്നാല്‍ മറ്റുള്ളവര്‍ നിയമത്തെ കുറിച്ച് അറിയാത്തവരാണ്. ഇതിനിടെ ബ്രിട്ടനില്‍ ലോക്ഡൗണ്‍ സാഹചര്യം മുതലെടുത്ത് കുറ്റവാളികള്‍ അക്രമപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
health condition of boris johnson improves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X