കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിയ്ക്കാന്‍ ആ നഴ്സ് എന്തിന് ബുര്‍ജ് ഖലീഫയുടെ 148ാം നില തിരഞ്ഞെടുത്തു? കുഴയ്ക്കുന്ന ഒരു ആത്മഹത്യ?

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ബുര്‍ജ് ഖലീഫയിലെ 148ാം നിലയില്‍ നിന്നും ചാടി നഴ്‌സ് മരിച്ച സംഭവത്തില്‍ എമ്മാര്‍ ഗ്രൂപ്പിനെതിരെ ശക്തമായ ആരോപണങ്ങളുമായി നഴ്‌സിന്റെ അമ്മ രംഗത്ത്. 39കാരിയായ ദക്ഷിണാഫ്രിയ്ക്കന്‍ നഴ്‌സ് വനേസ നുനെസ് ആണ് നവംബറില്‍ ബുര്‍ജ് ഖലീഫയില്‍ നിന്നും ചാടി മരിച്ചത്. നഴ്‌സിന്റെ മരണത്തിന്റെ കാരണം വ്യക്തമാക്കാന്‍ ബുര്‍ജ് ഖലീഫയുടെ നടത്തിപ്പുകാരായ എമ്മാര്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പ് ഇതുവരേയും തയ്യാറായിട്ടില്ലെന്ന് വനോസയുടെ അമ്മ ലിയോണ്‍ ആരോപിയ്ക്കുന്നു.

പ്രണയ നൈരാശ്യത്തെത്തുടര്‍ന്നാണ് വനേസ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഒരു ബിസിനസുകാരനുമായി 2011 മുതല്‍ ഇവര്‍ അടുപ്പത്തിലായിരുന്നു. മരിയ്ക്കുന്നതിന് ഏഴുമാസം മുന്‍പ് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നതായും വ്യക്തമായി. യുവതിയുടെ ഫോണ്‍, വാട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നും പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ വ്യക്തമാകുന്നു. ഇത്രയും ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന ബുര്‍ജ് ഖലീഫയില്‍ എന്ത് കൊണ്ട് സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിയ്ക്കുന്നില്ലെന്ന് ലിയോണ ചോദിയ്ക്കുന്നു.

Nurse

ഇത്രയും ഉയരത്തില്‍ നിന്നും തന്റെ മകള്‍ ചാടി മരിയ്ക്കില്ലെന്നും ലിയോണ പറയുന്നു. ഒബ്‌സര്‍വേഷന്‍ ഡസ്‌ക്കില്‍ നിന്നും പകര്‍ത്തപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ ഇവര്‍ പൊലീസിനെ കാട്ടി. 1640 അടി ഉയരത്തില്‍ നിന്ന് ചാടിയ വനേസയുടെ മൃതദേഹം മൂന്നാമത്തെ നിലയിലെ അമല്‍ റസ്റ്റോറന്റിന്റെ ടെറസിലാണ് കിടന്നത്. 2011 ല്‍ ഒരു ഇന്ത്യക്കാരനും ബുര്‍ജ്ജ് ഖലീഫയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.

English summary
Heartbroken woman leaps to her death from the 148th floor of the Burj Khalifa - the world's tallest building - after relationship turns sour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X