ചൂട് അസഹനീയം; ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞ് വീണ് ജനം.. ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം
വാഷിങ്ടൺ; ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിതമായ ചൂടേറ്റ് അവശരായ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 17 ഓളം പേരെയാണ് വൈദ്യ പരിശോധനയ്കക്ക് വിധേയമാക്കിയത്. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയെ അബോധവസ്ഥയിലായി. മറ്റുള്ളവരെ കുറിച്ചുള്ള കൂടുതൽ വിശദംശങ്ങൾ പുറത്തുവന്നിട്ടില്ല.
87 ഡിഗ്രി ചൂടിൽ പ്രചരണത്തിനായി മണിക്കൂറുകളോളമാണ് മാസ്കില്ലാതെ ജനം കാത്തിരുന്നത്. ട്രംപിന്റെ റാലിയ്ക്കിടയിൽ ഇത്തരത്തിൽ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നം നേരിടേണ്ടി വന്ന മൂന്നാമത്തെ സംഭവമാണിത്.
ചൊവ്വാഴ്ച, നെബ്രാസ്കയിലെ ഒമാഹയിലെ എപ്ലി എയർഫീൽഡിൽ നടന്ന ഒരു റാലിയിൽ 30 പേർക്ക് വൈദ്യസഹായം ആവശ്യമായിരുന്നു. കഠിനമായ തണുപ്പിനെ തുടർന്നായിരുന്നു ജനം വലഞ്ഞത്.
അതേസമയം ട്രംപിന്റെ റാലികളിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളും ഉണഅട്. മിനസോട്ട, പെൻസിൽവാനി,വിസ്കോൺ എന്നിവിടങ്ങളിൽ ട്രംപിന്റെ റാലികളെ തുടർന്ന് കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുവെന്ന് യുഎസ്എ ടുഡേ വിശകലന റിപ്പോർട്ടിൽ പറയുന്നു.
മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ട്രംപിന്റെ റാലികൾ. പ്രസിഡന്റ് തന്നെ മാസ്കില്ലാതെയാണ് റാലികളിൽ പങ്കെടുക്കുന്നത്. പലപ്പോഴും കൊവിഡിനെ നിസാരവത്കരിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരുന്നത്.കൊറോണ വൈറസ് കേസുകളിൽ രാജ്യത്തിന്റെ ഭൂരിഭാഗവും ഇതിനകം റെക്കോർഡ് വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. മരണസംഖ്യ വ്യാഴാഴ്ച 229,000 ആയി.
സ്റ്റോക്ക് ഇല്ല: റഷ്യയില്‍ വാക്സിന് പരീക്ഷണം നിര്‍ത്തി;ആദ്യബാച്ച് എല്ലാവരിലും ഫലം കാണില്ലെന്ന് യുകെ
അതേസമയം പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച നിരത്തരവാദിത്തപരമായ സമീപമാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ജോസിനെ വെല്ലുന്ന ശക്തിയാകാന്‍ ജോസഫ്; ബിജെപി ബന്ധം വിട്ട് പിസി വരും, യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്
ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും എത്തിയത് മോഷ്ടിക്കാന്‍; വിജയ് പി നായര്‍ ഹൈക്കോടതിയില്‍
തേജസ്വിയേക്കാള്‍ നിതീഷ് ഭയപ്പെടുന്നത് തേര്‍ഡ് ഫ്രണ്ടിനെ, 10 ശതമാനം വോട്ട് ഗെയിം ചേഞ്ചര്‍!!
പാര്‍ട്ടിയെ സ്നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കേണ്ട കാലമാണിത്; കുറിപ്പുമായി എ സുരേഷ്