കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനവും പുകവലിയുമുണ്ടോ? ഈ സൂചനകള്‍ കണ്ടാല്‍ സൂക്ഷിക്കുക... കാത്തിരിക്കുന്നത് അകാല വാര്‍ധക്യം!!

40 വര്‍ഷത്തിനിടെ 11,500 പേരെ പഠനവിധേയമാക്കി

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: മദ്യപാനികള്‍ക്കും പുകവലിക്കാര്‍ക്കും അത്ര ശുഭകരമല്ലാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ഥിരം മദ്യപാനികളും പുകവലിക്കാരെയും കാത്തിരിക്കുന്നത് അകാല വാര്‍ധക്യമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏകദേശം 11,500 ലധികം പേരെ പഠനത്തിന് വിധേയരാക്കിയപ്പോഴാണ് ഗവേഷകര്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്

ആഴ്ചയില്‍ 28ഓ അതില്‍ കൂടുതലോ തവണ മദ്യപിക്കുന്നവരും ദിവസേന ഒരു പാക്കറ്റ് സിഗററ്റ് വീതം 15 വര്‍ഷത്തിലധികം ഉപയോഗിക്കുന്നവരും മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തില്‍ തന്നെ വാര്‍ധക്യത്തിന്റെ പിടിയിലേക്കു വീഴും. ഇതിന്‍റെ സൂചനകള്‍ അവരുടെ ശരീരത്തില്‍ കാണാമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്ക് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. സ്ഥിരം മദ്യപാനികളെ അപേക്ഷിച്ച് അല്‍പ്പം വൈകി ഇവരും വാര്‍ധക്യത്തിന്റെ പിടിയിലേക്ക് വീഴുമെന്നുറപ്പ്.

 നാലു സൂചനകള്‍

നാലു സൂചനകള്‍

അകാല വാര്‍ധക്യത്തിലേക്കു വീഴുകയാണെന്നതിന് നാലു സൂചനകളാണ് ഡാനിഷ് ഗവേഷകര്‍ നല്‍കുന്നത്. ചെവിയുടെ താഴത്തെ ഭാഗത്തായി ചുളിവ് വീഴുക, നേത്രപടലത്തിനു ചുറ്റും ചാരനിറത്തിലുള്ള പാടുകള്‍ കാണുക, ദേഹത്ത് അങ്ങിങ്ങായി മഞ്ഞ നിറത്തിലുള്ള പാടുകള്‍ കാണുക, പുരുഷന്‍മാരിലാവട്ടെ വളരെ ചെറു പ്രായത്തില്‍ തന്നെ കഷണ്ടി വരിക എന്നിവയാണിത്.

ഈ നാലു സൂചനകളുമുള്ളവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാവാനും ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അമേരിക്കയില്‍ വന്‍ വര്‍ധന

അമേരിക്കയില്‍ വന്‍ വര്‍ധന

അമേരിക്കയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ മദ്യപാനികളുടെയും പുകവലിക്കാരുടെയും എണ്ണത്തില്‍വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2002 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മദ്യപാനത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി.
മദ്യപാനത്തെ അപേക്ഷിച്ച് പുകവലിക്ക് അത്ര പ്രിയം ഇല്ല. എന്നാല്‍ 17 ശതമാനം പ്രായപൂര്‍ത്തിയായവരും 2014ല്‍ പുകവലിച്ചതായി സിഡിസി പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നു.

ശരീരത്തിന്‍റെ താപം വര്‍ധിക്കും, ജലാംശം നഷ്ടപ്പെടും

ശരീരത്തിന്‍റെ താപം വര്‍ധിക്കും, ജലാംശം നഷ്ടപ്പെടും

മദ്യപാനം ശരീരത്തിലെ ജലാംശം നീക്കുകയും ചര്‍മ്മത്തെ ചൂടുപിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതു തൊലിയില്‍ ചുളിവുകള്‍ വീഴ്ത്താന്‍ ഇടയാക്കും. ഇതാണ് പിന്നീട് ഇവരെ വാര്‍ധക്യത്തിലേക്ക് നയിക്കുക. മാത്രമല്ല ചര്‍മ്മതിന്റെ നിറത്തിലും ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.
പുകവലിക്കുന്നവരുടെ ത്വക്കിന്റെ ഇലാസ്തികതയെയാണ് ബാധിക്കുക. ഇതു പിന്നീട് ശരീരത്തില്‍ ചുളിവുകള്‍ വരുത്താനും വാര്‍ധക്യത്തിലേക്ക് വീഴാനും ഇടയാക്കും.

അകാല വാര്‍ധക്യം മാത്രമല്ല

അകാല വാര്‍ധക്യം മാത്രമല്ല

മദ്യപാനവും പുകവലിയും കൊണ്ട് അകാല വാര്‍ധക്യം വരുന്നത് മാത്രമല്ല മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ അസുഖങ്ങള്‍ ഇവര്‍ക്കു പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡാനിഷ് ഗവേഷകര്‍ പറയുന്നു.
1976ലാണ് മദ്യപാനവും പുകവലിയും മൂലമുണ്ടാവുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള ഇവരുടെ പഠനം ആരംഭിക്കുന്നത്. ഈ കാലയളവില്‍ 12,000ത്തോളം പേരെയാണ് ഇവര്‍ പഠനവിധേയരാക്കിയത്.

21 വയസ്സ് മുതല്‍ 86 വയസ്സ് വരെ

21 വയസ്സ് മുതല്‍ 86 വയസ്സ് വരെ

21 മുതല്‍ 86 വയസ്സു വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. സര്‍വേയില്‍ പങ്കെടുത്ത പകുതി വനിതകളും മൂന്നില്‍ രണ്ട് പുരുഷന്‍മാരും തങ്ങള്‍ പുകവലിക്കാരാണെന്ന് സമ്മതിക്കുകയും ചെയ്തു. സര്‍വ്വേയിലുണ്ടായിരുന്ന വനിതകളെല്ലാം കൂടി 2.6 ഡ്രിങ്കുകളാണ് ശരാശരി ഓരോ ആഴ്ചയും അകത്താക്കിയത്. പുരുഷന്‍മാരുടേത് ഇതിനേക്കാള്‍ വളരെ മുകളിലാണ്. ശരാശരി 11.4 ഡ്രിങ്കുള്‍ ഒരാഴ്ച തങ്ങള്‍ അകത്താക്കുന്നുണ്ടെന്നാണ് പുരുഷന്‍മാര്‍ വെളിപ്പെടുത്തിയത്.

ഞെട്ടിക്കുന്ന കണക്കുകള്‍

ഞെട്ടിക്കുന്ന കണക്കുകള്‍

ആഴ്ചയില്‍ 28ല്‍ അധികം ഡ്രിങ്കുകള്‍ അകത്താക്കുന്ന സ്ത്രീകള്‍ വാര്‍ധക്യത്തിന്റെ സൂചനകള്‍ നല്‍കാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു.
ദിവസേന ഒരു പാക്കറ്റോ അധില്‍ കൂടുതലോ 15-30 വര്‍ഷത്തേക്കു ഉപയോഗിച്ചവര്‍ വാര്‍ധക്യത്തിന്റെ സൂചനകള്‍ നല്‍കാനുള്ള സാധ്യത 41 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി.

English summary
Heavy drinking and smoking make you look visibly older, sooner, according to new findings of a study that has followed more than 11,500 people over 40 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X