കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പെയിനിൽ സ്ഫോടനം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, മാഡ്രിഡിനെ നടുക്കിയ സ്ഫോടന ശബ്ദം

Google Oneindia Malayalam News

മാഡ്രിഡ്: സ്പെയിനിൽ വൻ സ്ഫോടനം. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ ബുധനാഴ്ച വൻ സ്ഫോടനം ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ മധ്യഭാഗത്തായി ഒരു വലിയ സ്ഫോടന ശബ്ദം കേട്ടതായും തുടർന്ന് ഒരു വലിയ പുകഗോളം രൂപപ്പെട്ടതായുമുള്ള നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്, ഇന്ത്യയ്ക്കും അഭിമാന നിമിഷം അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്, ഇന്ത്യയ്ക്കും അഭിമാന നിമിഷം

ഗ്യാസ് ചോർച്ചയായിരിക്കാം സെൻട്രൽ മാഡ്രിഡിലെ സ്‌ഫോടനത്തിന് കാരണം ലാ സെക്‌സ്റ്റ ടിവി, എൽ പെയ്‌സ് ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൻ സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്പാനിഷ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആറ് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ മരിച്ചതായും സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ടോളിഡോ സ്ട്രീറ്റിൽ സ്ഫോടനം ഉണ്ടായിട്ടുള്ളത്.

blast-15765562

സ്‌ഫോടനം നടന്ന സ്ഥലത്ത് രക്ഷാ പ്രവർത്തകരെയും അഗ്നിശമന സേനാംഗങ്ങളെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ടെന്ന് മാഡ്രിഡിന്റെ എമർജൻസി സർവീസ് അറിയിച്ചു. അതേ സമയം സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചതായി മാഡ്രിഡ് മേയർ ജോസ് ലൂയിസ് മാർട്ടിനെസ്-അൽമേഡയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടന വാർത്ത വന്നതിന് തൊട്ടുപിന്നാലെ വാർത്താ ഏജൻസിയായ സ്പുട്‌നിക് സംഭവസ്ഥലത്ത് നിന്ന് ഒരു വീഡിയോയും ട്വീറ്റ് ചെയ്തിരുന്നു. രക്ഷാ പ്രവർത്തനത്തിനായി അഗ്നിശമനസേനാംഗങ്ങൾ മാഡ്രിഡിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മാധ്യമറിപ്പോർട്ടുകൾ പറയുന്നു.

English summary
Heavy explossion reported from Spain today, Officials deploys rescue teams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X