നേപ്പാളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 65 ആയി; നിരവധി പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും മരിച്ചവരുടെ എണ്ണം 65 ആയി. 30 പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരത്തി ഒരുനൂറ് പേരെ പൊലീസ് രക്ഷപ്പെടുത്തി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നേപ്പാളിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. എല്ലാ പ്രധാന ഹൈവേകളിലും ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കന്‍ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവര്‍ കെടുതികള്‍ നേരിടുകയാണ്.
നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ സമീപത്തുള്ള വാസസ്ഥലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി കൂടുതലാണ്. ''മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ രാജ്യത്തുടനീളം നാശനഷ്ടമുണ്ടാക്കിയതായി നേപ്പാള്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞു. ലളിത്പൂര്‍, കാവ്രെ, കോതാങ്, ഭോജ്പൂര്, മകാന്‍പൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 65 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ബാധിച്ച പ്രദേശങ്ങളില്‍ പോലീസ് ഓഫീസുകളില്‍ നിന്നുള്ള ആളുകളെയും ഉപകരണങ്ങളെയും സമാഹരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ 6,000 ത്തോളം ആളുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
നേപ്പാളിന് പുറമെ ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെതുടര്‍ന്നുണ്ടായ കെടുതികള്‍ തുടരുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് മഴക്കെടുതിയില്‍ വലയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലും കനത്ത മഴ തുടരുകയാണ്. റോഹിഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പത്ത് പേര് മരിച്ചു. ക്യാംപുകളിലെ ആള്‍പ്പെരുപ്പം കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications