ചൈനയില്‍ കനത്ത പേമാരി, 24 പേര്‍ കൊല്ലപ്പെട്ടു, മരണനിരക്ക് ഉയരാന്‍ സാധ്യത
ബെയ്ജിങ്: ചൈനയില്‍ കനത്ത പേമാരിയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 16 മില്ല്യണ്‍ ജനങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ശക്തമായ മഴയും ഇടിമിന്നലും കാറ്റും തുടരുകയാണ്.
മഴയിലും കാറ്റിലും കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കാറ്റില്‍ 18,000 വീടുകളാണ് തകര്‍ന്നടിഞ്ഞു. കാണാതായവരുടെ എണ്ണത്തില്‍ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല.

ഈ വര്‍ഷത്തെ മഴയില്‍ 200ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1.5 മില്ല്യണ്‍ ഹെക്ടര്‍ കൃഷി വെള്ളത്തില്‍ നശിച്ചു പോയി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications