കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മേഖല വീണ്ടും പ്രളയഭീതിയില്‍..... മഴ തകര്‍ത്ത് പെയ്യും.... സൗദിയില്‍ ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

Recommended Video

cmsvideo
ഗള്‍ഫ് മേഖല വീണ്ടും പ്രളയഭീതിയില്‍ | Oneindia Malayalam

റിയാദ്: ഗള്‍ഫ് മേഖല വീണ്ടും പ്രളയ ഭീതിയില്‍. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തകര്‍ത്ത് പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്. നേരത്തെയുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിന് മുമ്പാണ് വീണ്ടും കനത്ത മഴ എത്തുന്നത്. സൗദിയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സൗദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കനത്ത മഴയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 130 മില്ലമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്. 30 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈത്തിലെ പലയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ സാഹചര്യത്തില്‍ സൗദി അടക്കമുള്ളവര്‍ വളരെ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നത്. മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ സൗദി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ മഴ

മൂന്ന് ദിവസത്തെ മഴ

മൂന്ന് ദിവസം ഗള്‍ഫ് മേഖലയില്‍ കനത്ത മഴയുണ്ടാവും. ഇറാഖില്‍ ഇപ്പോള്‍ കനത്ത മഴയെ തുടര്‍ന്ന് ദുരിതമാണ്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ ഈ മാസം മഴ പതിവില്‍ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. വര്‍ഷം 125 മില്ലിമീറ്റര്‍ മഴയാണ് കുവൈത്തില്‍ ലഭിക്കുന്നത്. ഇതിനെ ഇപ്പോള്‍ തന്നെ മറികടന്നിരിക്കുകയാണ്. കുവൈത്തില്‍ വെള്ളപ്പൊക്കം ഉണ്ടായ മേഖലയില്‍ 150 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.

സൗദിയില്‍ ജാഗ്രതാ നിര്‍ദേശം

സൗദിയില്‍ ജാഗ്രതാ നിര്‍ദേശം

സൗദിയില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളോട് കരുതിയിരിക്കാനും സിവില്‍ ഡിഫന്‍സ് വിഭാഗം ആഹ്വാനം ചെയ്തിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പ്രളയമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം പറയുന്നത്. സാധാരണ നവംബറില്‍ ഇത്ര ശക്തമായ മഴ സൗദിയില്‍ ഒരിക്കലും ലഭിക്കാറില്ല. അതുകൊണ്ട് കാര്യമായ മുന്നൊരുക്കങ്ങളും സൗദി സ്വീകരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഇത്തവണ കണക്ക് കൂട്ടല്‍ തെറ്റിയെന്ന് സൗദി സമ്മതിക്കുന്നു. അതാണ് മരണസംഖ്യ ഉയരാനും കാരണമായത്.

റിയാദില്‍ തകര്‍ത്ത് പെയ്യും

റിയാദില്‍ തകര്‍ത്ത് പെയ്യും

റിയാദില്‍ മഴ കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന മേഖലകളെല്ലാം വെള്ളത്തില്‍ മുങ്ങാനാണ് സാധ്യത. അടുത്ത കുറച്ച് ദിവസത്തേക്ക് കനത്ത മഴ ഇവിടെ തുടരും. കനത്ത കാറ്റും ഇടിയും ഉണ്ടാവാനിടയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു. സൗദിയുടെ പശ്ചിമ ഭാഗത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളിലും അതിജാഗ്രതാ നിര്‍ദേശമുണ്ട്. ഇവിടെ ഏറ്റും ശക്തമായ മഴയും പ്രളയവും ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

ഈജിപ്തിലും ജാഗ്രത

ഈജിപ്തിലും ജാഗ്രത

ഈജിപ്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ-പശ്ചിമ സിനായ് ഭാഗത്ത് വെള്ളപ്പൊക്കം ഉണ്ടാവുമെന്നാണ് പ്രവചനം. അതേസമയം മഴയെ തുടര്‍ന്ന് പലയിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ് ഈജിപ്തില്‍. ചിലയിടങ്ങളില്‍ ഗതാഗതം തടസ്സവുമുണ്ട്. വീടുകളും ഷോപ്പിംഗ് മാളുകളും തകര്‍ന്ന് വീണു. ഇതില്‍ ചിലര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ന്യൂ കെയ്‌റോയിലാണ് ഏറ്റവും ദുരന്തമുണ്ടായത്. പലസ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോയി. കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി നടക്കുകയാണെന്ന് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സൗദിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

സൗദിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

മഴ കനക്കുകയും പ്രളയ ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൗദി ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ബുറൈദയില്‍ വെള്ളപ്പൊക്കത്തിനിടെ ഒരു വീട്ടില്‍ കുടുങ്ങിപ്പോയ 40 പേരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഉനൈസയിലെ വീടുകളില്‍ നിന്ന് പതിനഞ്ച് പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം മഴയെ തുടര്‍ന്ന് പലസ്ഥലത്തും വണ്ടികള്‍ ഓഫായി പോയിട്ടുണ്ട്. വൈദ്യുതി ബന്ധം നിലച്ചതാണ് കാരണം. ഈ പ്രശ്‌നവും പരിഹരിച്ച് വരികയാണ്.

രാജസ്ഥാനില്‍ ഹിന്ദു മഠവും മുസ്ലീം ദര്‍ഗയും തമ്മില്‍ തിരഞ്ഞെടുപ്പ് പോര്.... പുതിയ പോരാട്ടം!!രാജസ്ഥാനില്‍ ഹിന്ദു മഠവും മുസ്ലീം ദര്‍ഗയും തമ്മില്‍ തിരഞ്ഞെടുപ്പ് പോര്.... പുതിയ പോരാട്ടം!!

മുസ്ലീം രാഷ്ട്രങ്ങള്‍ ഒന്നിക്കണം... യുഎസ്സിനെ വീഴ്ത്തണം... വെല്ലുവിളിച്ച് റൂഹാനിമുസ്ലീം രാഷ്ട്രങ്ങള്‍ ഒന്നിക്കണം... യുഎസ്സിനെ വീഴ്ത്തണം... വെല്ലുവിളിച്ച് റൂഹാനി

English summary
heavy rain deadly flooding to continue across the middle east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X