കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ട്രംപിന്റെ വൈറ്റ് ഹൗസും വെള്ളത്തിലായി... വാഷിങ്ടണ്‍ മഴയില്‍ കുളിച്ചപ്പോള്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: കനത്ത മഴയില്‍ അമേരിക്കന്‍ തലസ്ഥാനം വെള്ളക്കെട്ടില്‍ മുങ്ങി. എന്തിനധികം, അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വരെ വെള്ളം കയറി.

കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയതിന് സമാനം ആയിരുന്നു വാഷിങ്ടണ്‍ ഡിസിയിലേതും. രണ്ട് ചിത്രങ്ങളും ചേര്‍ത്ത് വച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരെ ഇറങ്ങി.

Rain

വാഷിങ്ടണില്‍ കനത്ത മഴയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെള്ളക്കെട്ടില്‍ പലരും വാഹനങ്ങളില്‍ കുടുങ്ങി. ഇവരെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് പുറത്തെത്തിച്ചത്.

കനത്ത മഴയില്‍ വാഷിങ്ടണില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നത് അപൂര്‍വ്വ സംഭവം ആണ്. വൈറ്റ് ഹൗസില്‍ വരെ വെള്ളം കയറി എന്ന് പറയുമ്പോള്‍ സംഭവത്തിന്റെ ഗൗരവം ഊഹിക്കാവുന്നതാണ്. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റില്‍ ആയിരുന്നു വെള്ളം കയറിയത്.

ഒരു മണിക്കൂറിനുള്ളില്‍ 8.4 സെന്റീമീറ്റര്‍ മഴയാണ് തകര്‍ത്ത് പെയ്തത്. 1958 ല്‍ ആയിരുന്നു ഇതിന് മുമ്പ് ശക്തമായ മഴ ഉണ്ടായത്. അന്ന് ഒരു മണിക്കൂറില്‍ 5.6 സെന്റീമീറ്റര്‍ മഴ ആയിരുന്നു ലഭിച്ചത്. 1871 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഏഴാമത്തെ മഴയായിരുന്നു ഇത്. വിര്‍ജീനിയയിലെ ആര്‍ലിങ്ടണില്‍ ഇത്തവണ ലഭിച്ചത് ഒരു മണിക്കൂറില്‍ 12.7 സെന്റീമീറ്റര്‍ മഴ ആയിരുന്നു.

English summary
Heavy Rain floods Washington DC, White House basement also flooded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X