Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ഹൗഡി മോദി പരിപാടിക്ക് മുന്നോടിയായി ഹ്യൂസ്റ്റണില്‍ നാശം വിതച്ച് കനത്ത മഴ

ഹ്യൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി 50,000 ഇന്ത്യന്‍-അമേരിക്കക്കാരെ അഭിസംബോധന ചെയ്യുന്ന മെഗാ ഹൗഡി മോദി പരിപാടിക്ക് വേദിയൊരുങ്ങുന്ന ഹ്യൂസ്റ്റണില്‍ നാശം വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും. ഇതോടെ ടെക്‌സാസ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ടെക്‌സാസില്‍ ആഞ്ഞടിച്ച ഇമെല്‍ഡ കാരണം വെള്ളപ്പൊക്കവും വൈദ്യുതി മുടക്കവും, തെക്ക് കിഴക്കന്‍ ടെക്‌സാസിലുടനീളം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. തെക്കുകിഴക്കന്‍ ടെക്‌സസിലെ 13 കൗണ്ടികളിലാണ് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ മഴ കുറഞ്ഞുവെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. എന്നാല്‍ ഫോര്‍ട്ട് ബെന്‍ഡ്, ഹാരിസ്, ഗാല്‍വെസ്റ്റണ്‍ കൗണ്ടികളുടെ ചില ഭാഗങ്ങളില്‍ ഓരോ മണിക്കൂറിലും 2 മുതല്‍ 3 ഇഞ്ച് വരെ അധിക മഴ ലഭിക്കുന്നു.

എന്നിരുന്നാലും, 'ഹൗഡി മോഡി' പരിപാടിക്കായി ഹ്യൂസ്റ്റണിലെ വിശാലമായ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ആളുകളുടെ വലിയ തോതിലുള്ള സാന്നിദ്ധ്യം സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഇവന്റ് ഗംഭീരമാക്കാന്‍ 1,500 സന്നദ്ധപ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രമുഖ സംഘാടകന്‍ അചലേഷ് അമര്‍ പറഞ്ഞു. ഞായറാഴ്ച സ്‌റ്റേഡിയത്തില്‍ മികച്ച ഒരു പ്രോഗ്രാം നടത്താന്‍ പോകുകയാണെന്നും ഹ്യൂസ്റ്റണ്‍ പ്രദേശത്തും യുഎസിലും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വലുപ്പവും ശക്തിയും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇതെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

narendra-modi25-15679

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഗവര്‍ണര്‍മാര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍, മേയര്‍മാര്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നത യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച നടക്കുന്ന ഹൗഡി മോദി ഇവന്റില്‍ പങ്കെടുക്കുന്നുണ്ട്. മോദിയുടെ ഹ്യൂസ്റ്റണ്‍ സന്ദര്‍ശനവും പ്രസിഡന്റ് ട്രംപും ഉന്നത സിഇഒമാരുമായുള്ള കൂടിക്കാഴ്ചയും വഴി എണ്ണ, വാതകം, ആരോഗ്യ സംരക്ഷണം എന്നീ മുന്ന് പ്രധാന മേഖലകളില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ഹ്യൂസ്റ്റണില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ടൊരു വിമാനം ആളുകളുടെ നിരന്തര ആവശ്യമായിരുന്നു. സിലിക്കണ്‍ വാലിയില്‍ 2015 ല്‍ നടത്തിയ പ്രസംഗത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ള വിമാനം മോദി പ്രഖ്യാപിച്ചു. ഹ്യൂസ്റ്റണിലും ഇത്തരത്തിലൊരു പ്രഖ്യാപനം ചേംബര്‍ അംഗങ്ങള്‍ പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+