കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുജൈറയിലും 'തുലാവര്‍ഷം' തകര്‍ത്ത് പെയ്യുന്നു! ആറ് വീടുകള്‍ വെള്ളത്തിനടിയില്‍

Google Oneindia Malayalam News

ഫുജൈറ: യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ മഴ. നിര്‍ത്താതെ പെയ്ത മഴയില്‍ ഫുജൈറയില്‍ ആറോളം വീടുകള്‍ വെള്ളത്തിനടയിയാലായി . റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു .

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളിലും റോഡുകളിലും കയറിയ വെള്ളം പമ്പ് ചെയ്ത് മാറ്റി . ഫുജൈറയിലെ പ്രധാന റോഡുകളില്‍ പലതും കനത്ത മഴയില്‍ വെള്ളം കയറി ഗതാഗതയോഗ്യമല്ലാതായിരുന്നു .

Rain

പുലര്‍ച്ചയോടെ റോഡുകളിലെ വെള്ളം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു . ഫുജൈറയില്‍ മാത്രമല്ല പല വടക്കന്‍ എമിറേറ്റുകളിലും മഴ ശക്തമാണ് . മഴയതെതുടര്‍ന്ന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുണ്ടായ നശ നഷ്ടം എത്രയും വേഗം പരിഹരിയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിഭാഗം അറിയിച്ചു .

ഡാമുകളുടേയും മറ്റും അറ്റകുറ്റപ്പണി ഉള്‍പ്പടെയുള്ള കാലാനുസൃതമായി ചെയ്ത് തീര്‍ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ അബ്ദുള്ള ബെല്‍ഹേവ് അല്‍ നൈമി പറഞ്ഞു . വടക്കന്‍ എമിറേറ്റുകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പരമാവധി ശ്രമിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു .

English summary
Heavy rain 'sinks' 6 houses in Fujairah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X