കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വര്‍ധന, ഇന്ത്യക്കാരില്‍ നിത്യേനയെത്തുന്നത് 1500 പേര്‍!!

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ലേബര്‍ ക്യാമ്പുകളില്‍ നിന്നെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേക ക്രമീകരണം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരുടെ എണ്ണത്തിലും കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷനിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിത്യേന 1500 പേര്‍ വരെയാണ് എത്തുന്നത്. ഏറ്റവും വലിയ വാക്‌സിന്‍ കേന്ദ്രങ്ങളിലൊന്നാണ് ഇത്. അഞ്ച് ബൂത്തുകള്‍ ഇവിടെയുണ്ട്.

1

അജ്മാനിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വെറും 20 മിനുട്ട് കൊണ്ട് നപടികള്‍ പൂര്‍ത്തിയാക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കും വനിതകള്‍ക്കും അധ്യാപകര്‍-സ്‌കൂര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും പ്രത്യേക ബൂത്ത് സജ്ജമാണ്. 105 സൗജന്യ വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. അതേസമയം തിരക്ക് വര്‍ധിച്ചതോടെ സമയക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7.30 മുതല്‍ രാത്രി പത്ത് വരെ വരെയാണ് വാക്‌സിന്‍ സൗകര്യമൊരുക്കിയത്. വെള്ളിയാഴ്ച്ചകളില്‍ ഉച്ചകഴിഞ്ഞാണ് വാക്‌സിനേഷന്‍ ഉണ്ടാവുക. മൂന്ന് മുതല്‍ പത്ത് വരെയാണ് സമയം.

ഇതുവരെ 13 ലക്ഷത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ഇതില്‍ സ്വദേശികളും ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളും വരും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും പോലീസിനും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ വാക്‌സിന്‍ നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ മുതലാണ് നല്‍കാന്‍ തുടങ്ങിയത്. അതോടൊപ്പം പരിശോധനകളും കര്‍ശനമാക്കി. വിവിധ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ ശേഖരിച്ച് മതിയായ താപനിലയില്‍ സൂക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ എത്തിക്കാനുള്ള ദൗത്യവും യുഎഇ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം വാക്‌സീന്‍ എടുത്ത ശേഷം 15 മിനുട്ട് കൂടി കേന്ദ്രത്തില്‍ ഇരിക്കണമെന്നാണ് നിര്‍ദേശം. ഹെല്‍ത്ത് അതോറിറ്റിയുടെ ലിങ്ക് മൊബൈല്‍ ഫോണില്‍ തുറന്ന് ഡോസ് സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. രണ്ടാം ഡോസ് 21 ദിവസത്തിന് ശേഷം എടുക്കണം. വാക്‌സീന്‍ എടുത്ത അന്ന് തന്നെ ജോലിക്ക് പോകാന്‍. യാതൊരു അസ്വസ്ഥകളുമില്ല എന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് തന്നെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ പറയുന്നത്.

Recommended Video

cmsvideo
Saudi Arabia will reopen borders with Qatar after three years of blockade

English summary
heavy rush in uae free vaccination centre's, indian's also coming hugely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X