കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഒരു വര്‍ഷത്തിലധികം താമസാനുമതി നല്‍കുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ആഭ്യന്തരവകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. രണ്ട് വര്‍ഷമോ അതില്‍ അധികമോ താമസാനുമതി നല്‍കുന്നത് നിര്‍ത്തിവയ്ക്കാനാണ് ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആഘാതം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെയൊരുി തീരുമാനം കൈക്കൊണ്ടത്.

expat

പ്രവാസികള്‍ക്കും കുവൈത്ത് സ്വദേശികളായ വിദേശികളായ ഭാര്യമാര്‍ക്കും കുവൈത്ത് സ്വദേശികളായ വനിതകളുടെ മക്കള്‍ക്കും പ്രവാസികളുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും അടക്കം ഒരു വര്‍ഷത്തേക്കുള്ള താമസാനുമതി മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇപ്പോള്‍ കുവൈത്തില്‍ താമസിക്കുന്നവരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുമായവരില്‍ നിലവില്‍ രണ്ട് വര്‍ഷത്തേക്കോ അതിലധികമോ താമസാനുമതിയുള്ളവര്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കുവൈത്തില്‍ ഇപ്പോള്‍ 1,30,000 അനധികൃത താമസക്കാരുണ്ടെന്നാണ് അധികൃതരുടെ പുറത്തുവിട്ട കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. ഇവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ ആദ്യം മുതല്‍ ഇതുവരെ 400 പേര്‍ മാത്രമാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കിയവരില്‍ ഏറ്റവുമധികം പേരുള്ളത് ഫര്‍വാനിയയില്‍ നിന്നാണ്. തലസ്ഥാന നഗരവും ഹവല്ലിയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

 വേങ്ങാട് പടുവിലായിൽ പോര് ശക്തം: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ചിത്രത്തിലില്ലാതെ ബിജെപി വേങ്ങാട് പടുവിലായിൽ പോര് ശക്തം: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ചിത്രത്തിലില്ലാതെ ബിജെപി

ഇത് കര്‍ഷകരുടെ സമരമല്ല, പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് കേന്ദ്ര മന്ത്രിഇത് കര്‍ഷകരുടെ സമരമല്ല, പ്രക്ഷോഭത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയുമാണെന്ന് കേന്ദ്ര മന്ത്രി

Recommended Video

cmsvideo
Direct flights from 34 countries: Will have to wait until election

രാജ്യവ്യാപകമായി പബ്ലിക്ക് വൈഫൈ ശ്യംഖല ഒരുങ്ങുന്നു; പിഎം വാണി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍രാജ്യവ്യാപകമായി പബ്ലിക്ക് വൈഫൈ ശ്യംഖല ഒരുങ്ങുന്നു; പിഎം വാണി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

English summary
Heavy setback for expatriates; Kuwait ceases issuing residence permits for more than one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X