കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് കനത്ത തിരിച്ചടി; കോൾ സെന്ററുകളിൽ സ്വദേശിവത്കരണവുമായി സൗദി അറേബ്യ

Google Oneindia Malayalam News

റിയാദ്; കസ്റ്റമര്‍ സര്‍വ്വീസ്, കോള്‍ സെന്‍റർ മേഖലകളിൽ പൂര്‍ണ്ണമായും സ്വദേശിവത്ക്കരണം നടപ്പാക്കുവാനൊരുങ്ങി സൗദി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ റാജിതി തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിദേശരാജ്യങ്ങളിലേക്ക് ഓണ്‍ലൈന്‍ വഴി സേവനം നല്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് ജോലികളിലാണ് പൂര്‍ണ്ണമായും സൗദിവത്ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.

saudi

ഇന്ത്യ, യുഎസ്, യുകെ, ഇന്ത്യ, പാകിസ്ഥാൻ ഉള്‍പ്പെടെയുള്ള രരാജ്യങ്ങളിലേക്ക് സൗദിയിലെ വിവിധ കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് സൗദിയില്‍ സാധാരണമാണ്. എന്നാല്‍ പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഫോൺ കോളുകൾ, ഇമെയിലുകൾ, ഓൺലൈൻ ചാറ്റുകൾ, സോഷ്യൽ മീഡിയ സേവനങ്ങള്‍ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങള‍ പുറം രാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുവാന്‍ സാധിക്കില്ല. പകരം ഇത്തരം സേവനങ്ങള്‍ സൗദി അടിസ്ഥാനമാക്കിയായിരിക്കണം. സൗദി സ്വദേശികള്‍ക്ക് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളും കസ്റ്റമര്‍ സര്‍വ്വീസ് സേവനങ്ങളും നിര്‍ത്തേണ്ടതായി വരും,
കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ, നാഷണൽ സൈബർസെക്യൂരിറ്റി അതോറിറ്റി, ലോക്കൽ കണ്ടന്റ്, ഗവൺമെന്റ് പ്രൊക്യുർമെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീരുമാനം നടപ്പിലാക്കുക.

സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മഡാഡ് പ്ലാറ്റ്ഫോം വഴി അവരുടെ ജീവനക്കാരുടെ തൊഴിൽ കരാറുകൾ രേഖപ്പെടുത്താൻ മന്ത്രാലയം തൊഴിലുടമകളോടും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

'യേശുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?';കെൽട്രോണിന്റെ ചോദ്യത്തിനെതിരെ ശോഭ സുരേന്ദ്രൻ'യേശുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?';കെൽട്രോണിന്റെ ചോദ്യത്തിനെതിരെ ശോഭ സുരേന്ദ്രൻ

9 സീറ്റുകളിൽ നിന്ന് കുതിച്ചുയരുമോ കോൺഗ്രസ്; 11 ജില്ലകളിൽ കളിമാറും.. മലബാറിൽ ലക്ഷ്യം 15 സീറ്റ്9 സീറ്റുകളിൽ നിന്ന് കുതിച്ചുയരുമോ കോൺഗ്രസ്; 11 ജില്ലകളിൽ കളിമാറും.. മലബാറിൽ ലക്ഷ്യം 15 സീറ്റ്

'കാലം കാത്തുവെച്ച കാവ്യനീതി,കാണാൻ ഇമ്മിണി വലിയ ചേലുണ്ട്,വെളിച്ചത്തിന് എന്തൊരു വെളിച്ചം'; ട്രോളി ജലീൽ'കാലം കാത്തുവെച്ച കാവ്യനീതി,കാണാൻ ഇമ്മിണി വലിയ ചേലുണ്ട്,വെളിച്ചത്തിന് എന്തൊരു വെളിച്ചം'; ട്രോളി ജലീൽ

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Heavy setback for expatriates; Saudization in call centers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X