കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കൊടുതണുപ്പ്, താപനില പൂജ്യത്തിന് താഴേക്ക്, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം!!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ അതിശൈത്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച്ച മുതല്‍ അടുത്ത ശനിയാഴ്ച്ച വരെ കടുപ്പമായിരിക്കുമെന്നാണ് വിവരം. സൗദിയിലെ മിക്കയിടത്തും താപനില പൂജ്യത്തില്‍ താഴെയെത്തും. ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. ഇവിടെ കടുത്ത മൂടല്‍ മഞ്ഞ് വീഴ്ച്ചയ്ക്കാണ് സാധ്യത. കൊവിഡിനെ ഒരു വിധത്തില്‍ നേരിട്ട് സാധാരണ നിലയിലേക്ക് എത്തിയ സമയത്താണ് അതിശൈത്യം സൗദിയെ കീഴടക്കുന്നത്.

1

വടക്കന്‍ മേഖലകളില്‍ മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനാണ് ഇവരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കാലാവസ്ഥാ വിവരങ്ങള്‍ പിന്തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിശൈത്യം സൗദിയുടെ വടക്ക്-വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മധ്യഭാഗത്തും താപനില കുറയുകയും ഭാഗികമായി മേഘാവതൃതമായ ആകാശം അനുഭവപ്പെടുമെന്നും നിരീക്ഷകര്‍ പറഞ്ഞു.

അതേസമയം മൂടല്‍ മഞ്ഞിനെ കരുതിയിരിക്കണമെന്നാണ് നിര്‍ദേശം. അസീര്‍, അബ്ഹ തുടങ്ങിയിവിടങ്ങളിലും ജിസാന്‍, മക്ക, മദീന, തബൂക്കിലും മൂടല്‍ മഞ്ഞിനുള്ള സാധ്യത ശക്തമാണ്. അസീറില്‍ അന്തരീക്ഷം പൂര്‍ണമായും മൂടി. ബാക്കിയുള്ള ഇടത്തും ഇതേ കാലാവസ്ഥ തന്നെയായിരിക്കും. കാഴ്ച്ചക്കുറവും മൂടല്‍ മഞ്ഞും അനുഭവപ്പെടും. വാഹനമോടിക്കുന്നവര്‍ അടക്കം ജാഗ്രതയോടെ പോകേണ്ടി വരും. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

മക്കയിലും മൂടിയ കാലാവസ്ഥ തന്നെയാണ് ഉണ്ടാവുക. ഖുലൈസ്, ഖുന്‍ഫുദ്, അല്ലൈത്ത്, റാബിക്, ജിദ്ദ എന്നിവിടങ്ങളില്‍ പൊടിയും ശക്തമായ കാറ്റും ഉണ്ടാവാം. ദൂരക്കാഴ്ച്ച കുറയുന്നതിനോടൊപ്പം ശക്തമായ പൊടിയും കാറ്റും ഉണ്ടാകാന്‍ ഇടയുള്ള പ്രദേശമാണ് തബൂക്ക് മേഖല എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മദീനയിലും ദൃശ്യപരത കുറയും. ഒപ്പം പൊടിയും കാറ്റുമുണ്ടാകും.

English summary
heavy winter in saudi arabia alert for citizens from meteorological department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X