നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ചു
കാഠ്മണ്ഡു:നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. കാഠ്മണ്ഡുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുളള നുവാക്കോട്ട് ജില്ലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്വകാര്യ കമ്പനിയായ ഫിഷ്ടെയിലിന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. ഖോര്‍ഖ ജില്ലയില്‍ നിന്നും കാഠ്മണ്ഡുവിലേക്കു പോകുന്ന വഴിയാണ് അപകടം. മരിച്ചവരെല്ലാം നേപ്പാള്‍ സ്വദേശികളാണ്.

അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് നേപ്പാള്‍ വ്യോമഗതാഗത അതോറിറ്റി അറിയിച്ചു .പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.












Click it and Unblock the Notifications