• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും, അഗ്നിപര്‍വ്വത സ്ഫോടനം: 2017ല്‍ ലോകത്ത് സംഭവിക്കുന്നത്!!

ഫ്രഞ്ച് ജ്യോതിഷിയും ഫിസിഷ്യനുമായിരുന്ന നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങള്‍ എക്കാലത്തും സത്യമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ നോസ്റ്റര്‍ ഡാമസിന്‍റെ പ്രവചനങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ട്. 1871ല്‍ ചിക്കാഗോയിലുണ്ടായ തീപിടുത്തം, 1930ല്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ഉയര്‍ച്ച, കെന്ന‍ഡി സഹോദരന്മാരുടെ വധം, വേള്‍ഡ് ട്രേഡ് ആക്രമണം എന്നിങ്ങനെ നോസ്റ്റര്‍ഡാമസ് പ്രവചിച്ചതെല്ലാം പില്‍ക്കാലത്ത് ലോകത്തില്‍ സംഭവിച്ചത്. നോസ്ട്രഡാമസ് രചിച്ച നാല് വരി കവിതകള്‍ അടങ്ങിയ ക്വാര്‍ട്രെയിനുകളാണ് ഭാവി പ്രവചിക്കുന്നത്.

സന്തോഷകരമായ ദാമ്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, കിടപ്പുമുറിയില്‍ കണ്ണാടിവയ്ക്കരുതെന്ന് പറയുന്നതിന്‍റെ രഹസ്യം!!

കുട്ടികളുടെ ജ്യോതിഷം: മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ സ്വപ്ന ലോകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്നവര്‍! നിങ്ങളുടെ കുഞ്ഞിനെക്കുറിച്ച് അറിയേണ്ട എട്ട് കാര്യങ്ങള്‍

2016ലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നോസ്റ്റര്‍ഡാമസിന്‍റെ പ്രവചനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. 2016ലെ തിരഞ്ഞെടുപ്പില്‍ ഒരു ജൂതന്‍ അധികാരത്തിലെത്തുമെന്നായിരുന്നു ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് പ്രവചിച്ചത്.

ട്രംപിന്‍റെ അധികാരത്തിന് കീഴില്‍ അമേരിക്ക ഭരിയ്ക്കാന്‍ അസാധ്യമായ രാജ്യമായിരിക്കുമെന്നും ട്രംപിന്‍റെ നടപടികള്‍ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു. 1554ല്‍ തുടങ്ങിയ നോസ്റ്റര്‍ഡാമസിന്റെ പ്രവചനം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നാം കണ്ടു. ലോകത്ത് 2016ല്‍ എന്ത് സംഭവിക്കുമെന്ന പ്രവചനങ്ങളും സത്യമാണെന്ന് കാലം തെളിയിച്ചിരുന്നു.

മൂന്നാം ലോക മഹായുദ്ധം

മൂന്നാം ലോക മഹായുദ്ധം

ലോകത്തെ രണ്ട് സുപ്രധാന ശക്തികളായ രാജ്യങ്ങള്‍ തമ്മില്‍ 27 വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധമുണ്ടാകുമെന്ന് നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു. ആണവയുധങ്ങള്‍ ഉപയോഗിക്കുമെന്നും ഒരു ഭീമന്‍ ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്ന ആഘാതത്തില്‍ ഭൂമിയില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉടലെടുക്കുമെന്നും ലോകം നാശത്തിന്‍റെ വക്കിലെത്തുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു.

 വെസൂവിയസ് വിസ്ഫോടനം

വെസൂവിയസ് വിസ്ഫോടനം

വെസൂവിയസ് എന്ന അഗ്നിപര്‍വ്വത വിസ്ഫോടനമുണ്ടാകുന്നത് ലോകത്ത് വന്‍ നാഷനഷ്ടങ്ങള്‍ വിതയ്ക്കുമെന്നതും ഫ്രഞ്ച് ജ്യോതിഷി പ്രവചിച്ചിരുന്നു. വെസൂവിയസ് വിസ്ഫോടനത്തിന്‍റെ ആഘാതത്തെ തുടര്‍ന്ന് ലോകത്ത് ഓരോ അഞ്ച് മിനിറ്റിലും ഭൂചലനം ഉണ്ടാകുമെന്നും ഇത് 6000 നും 16000 നും ഇടയില്‍ ആളുകളുടെ മരണത്തിന് വഴിവെയ്ക്കുമെന്നും നോസ്റ്റര്‍ഡാമസ് വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ലൈസന്‍സ്!!

കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ലൈസന്‍സ്!!

കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് ലൈസന്‍സ് ആവശ്യമായിരുന്നുവെന്നും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്നും നോസ്റ്റര്‍ഡാമസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നു.

 ആഗോള സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച

ആഗോള സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച

ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തകര്‍ച്ച സംഭവിക്കുമെന്നും ഫ്രഞ്ച് ജ്യോതിഷി പ്രവചിച്ചിരുന്നു. ഏഷ്യയിലെ വന്‍ശക്തിയാകാന്‍ ചൈനയുമായി കൊണ്ടുപിടിച്ച പോരാട്ടത്തിലാണ് ഇന്ത്യ. എന്നാല്‍ ചൈന ലോകശക്തികളെ മൊത്തം മറികടന്ന് സൂപ്പര്‍ പവറാകാന്‍ പോകുന്ന വര്‍ഷമാണ് 2017 എന്നാണ് സ്വയം പ്രഖ്യാപിത നോസ്റ്റര്‍ഡാമസായ പാസ്റ്റര്‍ റിക്കാര്‍ഡോ സലാസ പറയുന്നത്. രസകരമെന്ന് പറയട്ടെ സമാനമായ പ്രവചനം സാക്ഷാല്‍ നോസ്റ്റര്‍ഡമാസും നടത്തിയിട്ടുണ്ടത്രെ.

 ജനങ്ങള്‍ 200 വര്‍ഷത്തിലധികം ജീവിക്കും

ജനങ്ങള്‍ 200 വര്‍ഷത്തിലധികം ജീവിക്കും

ലോകത്ത് ജനങ്ങള്‍ 200 വര്‍ഷത്തിലധികം ജീവിക്കുമെന്ന് പ്രവചിച്ച നോസ്റ്റര്‍ഡാമസ് ഇത് വൈദ്യശാസ്ത്രത്തില്‍ നാഴികക്കല്ലായിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. മനുഷ്യന്‍റെ ആയുക്‍ദൈര്‍ഘ്യം 200 വര്‍ഷമായി മാറുമെന്നാണ് പ്രവചനം. 80 കാരനെ കാണാന്‍ 50 കാരനെപ്പോലെയിരിക്കുമെന്നും നോസ്റ്റര്‍ഡാമസ് ചൂണ്ടിക്കാണിച്ചിരുന്നു.

റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും

റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും

രാജാക്കന്മാര്‍ വനങ്ങള്‍ കവരുമെന്നും ആകാശം തുറസ്സായിരിക്കുമെന്നും ചൂട്കൊണ്ട്

വയലുകള്‍ കത്തി ഇല്ലാതാകുമെന്നും പ്രവചനമുണ്ടായിരുന്നു. ഓസോണ്‍ പാളിയില്‍ ദ്വാരം വീഴുന്നതോടെ അള്‍ട്രാ വയലറ്റ് രശ്മികളേറ്റ് ലോകത്തിലെ മഴക്കാടുകള്‍ക്ക് നാശം സംഭവിക്കുമെന്നും നോസ്റ്റര്‍ഡാമസ് പറയുന്നു.

പശ്ചിമ രാജ്യങ്ങളില്‍ നിന്ന് നികുതികള്‍ അപ്രത്യക്ഷമാകും

പശ്ചിമ രാജ്യങ്ങളില്‍ നിന്ന് നികുതികള്‍ അപ്രത്യക്ഷമാകും

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് നികുതികള്‍ അപ്രത്യക്ഷമാകുമെന്നും രാജാവിന് നികുതി നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകില്ലെന്നും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു. ഈ ദിവസം ജനങ്ങള്‍ സ്വാതന്ത്ര്യം അനുഭവിക്കുമെന്നും വലിയ വിപ്ലവങ്ങള്‍ക്ക് ശേഷം നികുതി സമ്പ്രദായം ഇല്ലാതാകുമെന്നും പ്രവചനമുണ്ടായിരുന്നു.

മനുഷ്യര്‍ മൃഗങ്ങളോട് സംസാരിക്കും

മനുഷ്യര്‍ മൃഗങ്ങളോട് സംസാരിക്കും

പന്നികള്‍ മനുഷ്യന്‍റെ സുഹൃത്തുക്കളാവുമെന്ന് നേരത്തെ പ്രവാചകനും പ്രവചിച്ചിരുന്നു. ടെലിപ്പതി സയന്‍സില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതോടെ മനുഷ്യര്‍ വളര്‍ത്തുമൃഗങ്ങളോട് സംസാരിക്കാനുള്ള ശേഷികള്‍ സാധ്യമാകുമെന്നും നോസ്റ്റര്‍ഡാമസ് പ്രവചിച്ചിരുന്നു.

ഭാഷകള്‍ അപ്രത്യക്ഷമാകും

ഭാഷകള്‍ അപ്രത്യക്ഷമാകും

പുതിയ എന്‍ജിനിന്‍റെ കണ്ടുപിടുത്തത്തോടെ ലോകം ബൈബിളിന് മുമ്പുള്ളതിന് സമാനമാകുമെന്നും നോസ്റ്റര്‍ഡാമസ് വ്യക്തമാക്കിയിരുന്നു. മോഡേണ്‍ കമ്പ്യൂട്ടറുകള്‍ക്ക് സമാനമായ ഉപകരണം കണ്ടെത്തുമെന്നും ഇത് പല രാഷ്ട്രങ്ങളുടേയും അവസാനത്തിന് ഇടയാക്കുമെന്നും നോസ്റ്റര്‍ഡാമസ് ചൂണ്ടിക്കാണിച്ചിരുന്നു.

ആരാണ് നോസ്റ്റര്‍ഡാമസ്

ആരാണ് നോസ്റ്റര്‍ഡാമസ്

16ാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനാണ് നോസ്റ്റര്‍ഡാമസ്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും യാഥാര്‍ഥ്യമാകുകയാണ്. ലോകത്തെ പിടിച്ചുകുലുക്കിയ പല ദുരന്തങ്ങളും മുന്‍കൂട്ടി പ്രവചിച്ചതാണ് നോസ്റ്റര്‍ഡാമസിനെ പ്രശസ്തനാക്കിയത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റ്ലറുടെ ഉയര്‍ച്ച, അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം എല്ലാം അദ്ദേഹം പ്രവചിച്ചുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

ലോകം സോളാറിന് പിന്നാലെ!!

ലോകം സോളാറിന് പിന്നാലെ!!

2017ല്‍ ലോകം സൗരോര്‍ജത്തിന്റെ പിന്നാലെയായിരിക്കും. ലോകരാജ്യങ്ങള്‍ സോളാര്‍ എനര്‍ജി ഉപയോഗിക്കുന്നതില്‍ താത്പര്യം കാണിക്കും. സോളാറുമായി ബന്ധപ്പെട്ട വന്‍കിട പ്രൊജക്ടുകള്‍ പ്രമുഖ രാജ്യങ്ങള്‍ അവതരിപ്പിക്കും.

English summary
The French physician and astrologer, Michel de Notre Dame, historically known as Nostradamus, is considered by many as one of the most accurate prophets in history. In his book ‘The Prophecies’, he writes more than a thousand four-line poetic verses called “quatrains,” verses that seem to predict the future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more