Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ചത് എങ്ങനെയാണ്? 7 തവണ ഭാ​ഗ്യദേവത തേടിയെത്തിയ ഭാ​ഗ്യവാൻ ആ രഹസ്യം വെളിപ്പെടുത്തുന്നു

ലോട്ടറി അടിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്ന് വിചാരിക്കുന്ന എത്രയോ ആളുകളുണ്ട്. ഈയൊരു പ്രതീക്ഷയിൽ തന്നെയാണ് ഒട്ടുമിക്ക ആളുകളും ലോട്ടറി എടുക്കുന്നത്. വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും ഒരൊറ്റ രൂപ പോലും സമ്മാനമായി ലഭിക്കാത്ത ആളുകൾ ഉണ്ട്. അങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന ആളുകൾക്ക് സന്തോഷം നൽകുന്ന കാര്യമാണ് ഇനി പറയാൻ പോകുന്നത്.

ലോട്ടറി അടിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്ന ആളുകളുണ്ടാവും. ഒന്നും രണ്ടും തവണയൊക്കെ അടുപ്പിച്ചടുപ്പിച്ച് ലോട്ടറിയിലൂടെ വലിയ സമ്മാനങ്ങൾ നേടുന്ന ആളുകൾക്കൊക്കെ ഭാഗ്യം കൊണ്ട് മാത്രമാണോ ഈ ലോട്ടറി അടിക്കുന്നത് എന്ത് ചിന്തിക്കുന്നവരും ഉണ്ടാകും.

lOTTERY

ഇപ്പോൾ 7 തവണ ലോട്ടറി അടിച്ച ഒരു വ്യക്തി തനിക്ക് ലോട്ടറി അടിക്കാൻ ഉള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ്. ലോട്ടറി അടിക്കാനുള്ള സാധ്യത കൂട്ടാനുള്ള വഴിയും അദ്ദേ​ഹം പറയുന്നു. ഫ്‌ലോറിഡ നിവാസിയായ റിച്ചാർഡ് ലുസ്റ്റിഗിനെ സംബന്ധിച്ചിടത്തോളം, ലോട്ടറി നേടുക എന്നത് കേവലം വിദൂരമായ ഒരു സ്വപ്നമായിരുന്നില്ല.

ഏഴ് തവണ ലോട്ടറി അടിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ? വിജയിക്കാൻ എന്തുചെയ്യണമെന്ന് കൃത്യമായി ആർക്കും പറയാൻ സാധിക്കില്ല. പക്ഷേ താൻ പിന്തുടർന്ന ചില രീതികളാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ലോട്ടറി എടുക്കുന്നതിന് മുമ്പ് അതിനായി എത്രമാത്രം തുക നിങ്ങൾക്ക് ചെലവിടാൻ പറ്റുമെന്ന് കൃത്യമായ ധാരണം നിങ്ങൾക്ക് ഉണ്ടായിരിക്കണം. കൂടുകൽ ടിക്കറ്റുകൾ നിങ്ങൾ വാങ്ങാൻ പറ്റുകയാണെങ്കിൽ അത് നിങ്ങളുടെ വിജയ സാധ്യത കൂട്ടുെമന്നും അദ്ദേഹം പറയുന്നു.

അതുപോലെ തന്നെ ഗ്രൂപ്പായി ലോട്ടറി എടുക്കുന്നത് ലോട്ടറി അടിക്കാനുള്ള സാധ്യക കൂട്ടുമെന്നും അദ്ദേഹം പറയുന്നു. ഇത് ആദ്യം ആരോചകരമായി നിങ്ങൾക്ക് തോന്നാമെങ്കിലും ഇത് ഗുണം ചെയ്യുമെന്നാമ് അദ്ദേഹം പറയുന്നത്.

പലരും ലോറ്ററി എടുക്കുമ്പോൾ ഭാഗ്യസംഖ്യ എന്ന് കരുതുന്ന നമ്പറുകൾഡ വെച്ച് ലോട്ടറി എടുക്കാരുണ്ട്. എന്നാൽ ലോട്ടറി നമ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ പരമ്പരാഗത പാറ്റേണുകൾ അങ്ങനെ പിന്തുടരാതിരിക്കാനാണ് അദ്ദേഹം പറയുന്നത്.

വാർഷിക ദിനങ്ങളുടെ തീയതി നോക്കി ലോട്ടറി എടുക്കാതിരിക്കുന്നകാവും നല്ലത്, കാരണം ഇത് നിങ്ങൾക്ക് നമ്പറുകൾ തികഞ്ഞെടുക്കാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.

കൂടുതൽ ജനപ്രിയമായ ലോട്ടറികൾ എടുത്തുന്നത് വിജയ സാധ്യത കുറയ്ക്കുന്നു. അത്ര ജനപ്രിയമല്ലാത്ത ലോട്ടറികൾ എടുത്താൽ വലിയ സമ്മാനങ്ങൾ അടിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് തുടർച്ചയായി എടുക്കാൻ പറ്റുന്ന ലോട്ടറി വേണം എടുക്കാൻ. ഇങ്ങനെ ഓരോരുത്തർക്കും ഓരോ തന്ത്രങ്ങൾ ഉണ്ട്. പത്ത് വർഷം തുടർച്ചയായി ഒരേ നമ്പറിൽ ലോട്ടറി എടുത്ത ആൾക്ക് അടുത്തിടെ 42 ലക്ഷം രൂപയാണ് സമ്മനാമടിച്ചത്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+