Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്തൊരു ഭാ​ഗ്യം! വിശ്വസിക്കാനാവാതെ ഈ സഹോദരന്മാർ... കണ്ണടച്ചുതുറന്നപ്പോൾ കോടീശ്വരന്മാർ

ഒരു വീട്ടിൽ തന്നെ ഭാഗ്യമുള്ള രണ്ട് പേർ ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ. അതെ ഒരു ചേട്ടനും അനിയനുമാണ് ഈ ഭാഗ്യവാന്മാർ. ലോട്ടറിയിലൂടെ ചെറിയ തുകയൊന്നുമല്ല ഈ സഹോദരന്മാരെ തേടിവന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ ജീവിതം മാറിമറിഞ്ഞു.

പാട്രികും സെന്നും കൂടിയായിരുന്നു ലോട്ടറി എടുത്തത്. ലോട്ടറി ഫലം നോക്കിയത് പാട്രിക് ആയിരുന്നു. ആ വലിയ തുക കണ്ടപ്പോൾ പാട്രിക്കിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

loto

നാല് കോടി രൂപയായിരുന്നു സമ്മാനം. അബദ്ധം പറ്റിയതാവാം എന്നാണ് ആദ്യം വിചാരിച്ചതെങ്കിലും പിന്നീട് സംഭവം കാര്യമാണെന്ന് മനസ്സിലായി. പലവട്ടം ഫലം നോക്കിയ ശേഷമാണ് സഹോദരനെ വിളിച്ച് വിവരം പറഞ്ഞത്. എന്നാൽ പാട്രിക് കള്ളം പറഞ്ഞതാണെന്നാണ് അദ്ദേഹം കരുതിയത്.

സംഭവം അറിഞ്ഞ ഉടൻ സെൻ പാട്രിക്കിന്റെ വീട്ടിലേക്ക് പോയി വീണ്ടും ഫലം നോക്കി. അപ്പോഴാണ് പാട്രിക് പറഞ്ഞത് കാര്യമാണെന്ന് മനസ്സിലായത്. എഡ്മണ്ടണിന് 200 കിലോമീറ്റർ കിഴക്കായി മൈർനാമിലെ മിർനാം കൺവീനിയൻസ് സ്റ്റോറിൽ നിന്നാണ് ഈ ജോഡി വിജയിക്കുന്ന ടിക്കറ്റ് വാങ്ങിയത്.

ഗെയിമിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനം ആണ് ഡബൽറ്റ് സഹോദരന്മാർ നേടിയത്. ജനുവരി 2 ലെ നറുക്കെടുപ്പിലെ അഞ്ച് പ്രധാന നറുക്കെടുപ്പ് നമ്പറുകളുമായാണ് പൊരുത്തപ്പെട്ടത്.

ഇങ്ങനെ ജീവിതത്തിൽ ഭാഗ്യം ഒരുമിച്ച് തേടിയെത്തിയ ഒരുപാട് ആളുകൾ ഉണ്ട്. എട്ട് സുഹൃത്തുക്കൾ എടുത്ത ടിക്കറ്റിന് 8 കോടി സമ്മാനം അടിച്ചിരുന്നു.

എറിക്ക ക്രാമർ, ക്ലെയർ ബ്രണ്ണൻ, ഡൊമെനിക്ക മണ്ടാറെല്ലി, എലിസബത്ത് ഐഹോഷി, ജാനിസ് ടീ, പട്രീഷ്യ ബെർട്ടോണി, ടെറി വാസിലിഷിൻ, വിസെന്റ മൊഹജെറി എന്നിവർക്ക് ആയിരുന്നു ലോട്ടറി അടിച്ചത്.

മെയ് 26-ന് നടന്ന ലോട്ടോ മാക്‌സ് നറുക്കെടുപ്പിൽ ആണ് എട്ട് കസുഹൃത്തുകളെ തേടി എട്ട് കോടി എത്തിയത്

അതുപോലെ തന്റെ ഭാര്യയ്ക്കും ഭർത്താവിനും നാല് കോടി സമ്മാനം അടിച്ചിരുന്നു. ആറ് വർഷത്തിനിടെ അഞ്ച് ബംബർ അടിച്ചവരുണ്ട്.2017 മുതലാണ് ഈ കുടുംബത്തിന് ഭാ​ഗ്യം വന്നുതുടങ്ങിയത്.

ആ കുടുംബത്തിലെ എല്ലാവർക്കും സമ്മാനമടിച്ച് കഴിഞ്ഞു. ഇതുപോല എന്നെങ്കിലും ഭാ​ഗ്യം തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് കാലങ്ങളായി ലോട്ടറി അടിക്കാത്ത ആളുകളും ലോട്ടറി എടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+