Get Updates
Get notified of breaking news, exclusive insights, and must-see stories!

എടുത്തത് 5 ലോട്ടറി; 73കാരിയുടെ ഭാ​ഗ്യം തെളിഞ്ഞു; ആജീവനാന്തകാലം പ്രതിവർഷം കയ്യിലെത്തും 43 ലക്ഷം

ഒരു മനുഷ്യനെ തേടി ഭാഗ്യം എപ്പോഴാണ് വരിക എന്ന് ആർക്കും പറയാൻ പറ്റില്ല. ഏത് നേരത്ത് വേണമെങ്കിലും ഏത് പ്രായത്തിൽ വേണമെങ്കിൽലും ഭാഗ്യം തേടിയെത്തിയേക്കാം. നമുക്ക് ചുറ്റും ലോട്ടറി എടുക്കുന്ന എത്രയോ ആളുകളുണ്ട് എന്നെങ്കിലും ഭാഗ്യം തേടിവരും എന്ന വിശ്വാസത്തിലാണ് ഒട്ടുമിക്ക ആളുകളും ലോട്ടറി എടുക്കുന്നത്.

വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും അടിക്കാത്ത മനുഷ്യന്മാരുണ്ട്, ആദ്യമായി എടുത്ത ലോട്ടറിയിൽ തന്നെ ലക്ഷങ്ങൾ സ്വന്തമാക്കിയവരും ഉണ്ട്. ലോട്ടറി അങ്ങനെയാണ്, ഭാഗ്യത്തിന്റെ കളി. ഇനി പറയാൻ പോകുന്നത് 73 വയസ്സിൽ ഭാഗ്യംതേടി വന്ന ഒരു സ്ത്രീയെക്കുറിച്ചാണ്. ഒരൊറ്റ ലോട്ടറിയിൽ ഇവരുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.

Lottery

ഇതിന് മുൻപ് ഒരിക്കൽപോലും ഇവർ ലോട്ടറി എടുത്തിട്ടില്ല. പക്ഷേ, അന്ന് എന്തുകൊണ്ടോ ലോട്ടറി എടുക്കാം എന്ന് ഇവർ തീരുമാനിച്ചു. അങ്ങനെ ഇവർ ഒറിഗോൺ ലോട്ടറിയുടെ വിൻ ഫോർ ലൈഫ് ഗെയിം ആദ്യമായി എടുത്തു. അഞ്ച് ടിക്കറ്റുകാളണ് ഇവർ എടുത്തത്. എന്തായാലും ലോട്ടറി എടുക്കാനുള്ള ഇവരുടെ തീരുമാനം തെറ്റിയില്ല. ആജീവനാന്തം ഇവർക്കിനി പണം ലഭിച്ചുകൊണ്ടിരിക്കും. പ്രതിവർഷം 43 ലക്ഷത്തിൽ അധികം രൂപയാണ് 73കാരിക്ക് ലഭിക്കുക.

അഞ്ച് ടിക്കറ്റുകളിൽ ആദ്യത്തെ ഒന്നിൽ തനിക്ക് 164 രൂപ മാത്രമാണ് ലഭിച്ചതെന്ന് അറിഞ്ഞപ്പോഴും ഇവർ വളരെ സന്തോഷത്തിൽ ആയിരുന്നു. കാരണം ആദ്യമായിട്ടാണല്ലോ ഇവർ ലോട്ടറി എടുക്കുന്നത്. എന്നാൽ അവസാനത്തെ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഈ വലിയ സമ്മാനത്തെക്കുറിച്ച് ഇവർ തിരിച്ചറിഞ്ഞത്.

തന്റെ 52ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇത്ര വലിയ തുക ഇവർക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. തങ്ങളുടെ വീട് പുതുക്കിപ്പണിയാനും ഭർത്താവുമായി ഒന്നിച്ചൊരു യാത്ര പോകാനുമാണ് ഇവരുടെ പദ്ധതി. ഇതുപോലെ ലോട്ടറിയിലൂടെ ഭാ​ഗ്യംതേടി വന്ന ഒരുപാട് പേരുണ്ട്. സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ വെറുതേയെടുത്ത ലോട്ടറിയിൽ 51കാരിക്ക് എട്ട് കോടി രൂപ അടിച്ചിരുന്നു.

അതുപോലെ തന്നെ ബാറിൽ നിന്നും വരുന്നവഴി ലോട്ടറി എടുത്ത ഒരാൾക്ക് ലക്ഷങ്ങൾ ലോട്ടറി അടിച്ചിരുന്നു. ഇരുപത് വർഷക്കാലം തുടർച്ചയായി ലോട്ടറി എടുത്തിരുന്ന ഒരാളെ തേടി കോടികളാണ് എത്തിയത്. ഒരു മെഷീൻ ഓപ്പറേറ്റർ‌ക്കാണ് അടുത്തിടെ ലോട്ടറി അടിച്ചത്. ജീവിക്കാൻ വളരെ കഷ്ടപ്പെടുമ്പോഴും അദ്ദേഹം എന്നും ലോട്ടറി എടുക്കുമായിരുന്നു.

അങ്ങനെ ഒരു ദിവസം കാപ്പി കുടിക്കാൻ ഇറങ്ങിയപ്പോൾ എടുത്ത ലോട്ടറിയിൽ ആണ് അദ്ദേഹത്തിന് ഒന്നരക്കോടി രൂപ അടിച്ചത്. അതുപോല മരിച്ചുപോയ കാമുകിയുടെ ഓർമ്മയ്ക്ക് ലോട്ടറി എടുത്ത കാമുകനും കോടികൾ ലോട്ടറി അടിച്ചിരുന്നു. അതെ, ഭാ​ഗ്യം എപ്പോൾ വേണമെങ്കിലും തേടിവരാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+