മാസത്തിൽ രണ്ട് ലോട്ടറി എടുക്കും; ഒടുവിൽ ഈ മുത്തശ്ശിയുടെ ഭാഗ്യം തെളിഞ്ഞത് 70ാം വയസിൽ
ലോട്ടറിയിലൂടെ ജീവിതത്തിൽ വൻനേട്ടം സ്വന്തമാക്കിയ എത്രയോ പേരുണ്ട്. ലോട്ടറി ഒരു ഭാഗ്യപരീക്ഷണം തന്നെയാണ്. എടുക്കുന്ന എല്ലാവർക്കും സമ്മാനം അടിക്കണമെന്നില്ല, എന്നാൽ ആദ്യമായി എടുക്കുന്ന ആൾക്ക് ഒന്നാംസമ്മാനം തന്നെ അടിക്കുകയും ചെയ്‌തേക്കാം. എല്ലാം ഭാഗ്യം പോലെയിരിക്കും..
ഇവിടെ അങ്ങനൊരു ഭാഗ്യം തേടിവന്നത് 70കാരിയായ ഒരു സ്ത്രീയെ ആണ്. മാർച്ച് 31-ന് നടന്ന ലോട്ടോ മാക്സ് നറുക്കെടുപ്പിൽ ആണ് ഇവർക്ക് 8 കോടി രൂപ സമ്മാനമടിച്ചത്. മാസത്തിൽ രണ്ട് തവണയാണ് ഇവർ ലോട്ടറി എടുക്കാറുള്ളത്. എന്നാൽ താൻ എടുക്കുന്ന ടിക്കറ്റ് പരിശോധിക്കാൻ ഈ അമ്മൂമ്മയ്ക്ക് ഓർമ്മയുണ്ടാവാറില്ല. അങ്ങനെ എട്ട് കോടി അടിച്ച ടിക്കറ്റും മാസങ്ങളോളം ഇവർ നോക്കിയില്ല.

പിന്നീട് പരിശോധിച്ചപ്പോഴാണ് താൻ കോടികൾ നേടിയ വിവരം ഇവർ അറിഞ്ഞത്. തനിക്ക് ഈ വിവരം അറിഞ്ഞപ്പോൾ തനിക്ക് സന്തോഷമായെന്നും ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ പറയുന്നു. വീട്ടിൽ ചെന്നയുടൻ ലോട്ടറിയടിച്ച വിവരം ഭർത്താവിനോട് പറഞ്ഞെന്നും എന്നാൽ അദ്ദേഹം ആദ്യം വിശ്വസിച്ചില്ലെന്നും അമ്മൂമ്മ പറയുന്നു.
പിന്നീട് ഒരുമിച്ച് കുറേനേരം ഇരുന്നെന്നും പിന്നീട് എല്ലാവരേയും വിളിച്ച് പറഞ്ഞെന്നും അമ്മൂമ്മ പറയുന്നു. സമ്മാനത്തുക കൊണ്ട് അവധിക്കാലം ആഘോഷിക്കാനും മക്കൾക്ക് കൊടുക്കാനുമാണ് ഇവർ പറയുന്നു.അതുപോലെ നേരത്തെ 73കാരിക്കും വൻതുക സമ്മനമടിച്ചിരുന്നു. ഇതിന് മുൻപ് ഒരിക്കൽപോലും ഇവർ ലോട്ടറി എടുത്തിട്ടില്ല. പക്ഷേ, അന്ന് ലോട്ടറി എടുക്കാം എന്ന് ഇവർ തീരുമാനിച്ചു.
റിഗോൺ ലോട്ടറിയുടെ വിൻ ഫോർ ലൈഫ് ഗെയിം ലോട്ടറിയാണ് ആദ്യമായി ഇവർ എടുത്തത്. അഞ്ച് ടിക്കറ്റുകാളായിരുന്നു ഇവർ എടുത്തത്. ഇതോടെയാണ് ഇവരുടെ ഭാഗ്യം ഉദിച്ചത്. പ്രതിവർഷം 43 ലക്ഷത്തിൽ അധികം രൂപയാണ് 73കാരിക്ക് ലഭിക്കുക.
അഞ്ച് ടിക്കറ്റുകളിൽ ആദ്യത്തെ ഒന്നിൽ അവർക്ക് 164 രൂപ മാത്രമാണ് ലഭിച്ചത്. എന്നാൽ അവസാനത്തെ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഈ വലിയ സമ്മാനത്തെക്കുറിച്ച് ഇവർ തിരിച്ചറിഞ്ഞത്. തന്റെ 52ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ആണ് ഇത്ര വലിയ തുക ലോട്ടറി അടിച്ചത്












Click it and Unblock the Notifications