Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികൾക്ക് ലോട്ടറി അടിച്ചത് 28 കോടി; ബന്ധുക്കൾക്കും കോളടിച്ചു; കാത്തിരിക്കുന്നത് മഹാഭാ​ഗ്യം

ഭാഗ്യം കയറിവരുന്ന വഴി ഏതാണ് എന്നൊന്നും പറയാൻ പറ്റില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തൊക്കെയായിരിക്കും ഭാഗ്യം ജീവിതത്തിലേക്ക് എത്തുക. അതുതന്നെയാണ് ഈ ദമ്പതികളുടെ ജീവിതത്തിലും നടന്നത്. ലോട്ടറിയിലൂടെ 28 കോടി രൂപയാണ് ഇവർ നേടിയത്. ചെറിയ ഭാഗ്യമൊന്നുമല്ല ഈ ദമ്പതികളുടേത്. എന്താണ് സംഭവം എന്ന് വിശദമായി അറിയാം.

ബിസിയിലെ വിക്ടോറിയയിലെ ലാഹ്‌സെൻ റെസ്രാസിയും ഡെബി റാംസെയും ആണ് 70 മില്യൺ ഡോളർ ലോട്ടോ മാക്സ് ജാക്ക്‌പോട്ടിൽ 28 കോടി നേടിയത്. ലാഹ്സെൻ തന്റെ ഭാര്യയെ ഓഫീസിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയപ്പോഴാണ് ടിക്കറ്റ് എടുത്തത്. ഭാര്യയുടെ ഓഫീസിലേക്ക് പോകുംവഴി പാൽ വാങ്ങിക്കാനായി വണ്ടി നിർ‌ത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തത്. ഒരിക്കലും സമ്മാനമടിക്കുമെന്ന് കരുതിയിരുന്നില്ല.

Lottery 2023

എന്നാൽ ഫലം നോക്കിയപ്പോഴാണ് 28 കോടി അടിച്ച വിവരം അറിഞ്ഞത്. ഈ ദമ്പതികളെ സംബന്ധിച്ച് ഇത് ഇരട്ടി സന്തോഷമാണ്, കാരണം ഇവരുടെ വിവാഹ വാർഷികത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇങ്ങനൊയൊരു മഹാഭാ​ഗ്യം ഇവരെ തേടിയെത്തിയത്. ലോട്ടറി അടിച്ച സംഭവത്തെക്കുറിച്ച് പറയുമ്പോൾ ഇവർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടേയില്ല..

എന്തോ മോശം കാര്യം സംഭവിക്കാൻ പോകുന്നുവെന്നാണ് ആദ്യം കരുതിയത്. ഞാൻ ഫലം നോക്കാൻ കടയിലേക്ക് പോയി, ആപ്പും ഡൗൺലോഡ് ചെയ്തു. ഫലം കണ്ടപ്പോൾ ഞെട്ടിപ്പോയതായി ലാ​ഹ്സെൻ പറയുന്നു. കടൽത്തീരത്ത് ഒരു വീടും കാനഡയിലുടനീളം ഒരു റോഡ് ട്രിപ്പ് പോകാൻ മെഴ്‌സിഡസ് ക്യാമ്പർ വാനും വാങ്ങാൻ പണം ഉപയോഗിക്കുമെന്ന് ദമ്പതികൾ പറഞ്ഞു. നാട്ടിലുള്ള കുടുംബത്തെ സന്ദർശിക്കാൻ പോകുന്ന വഴിയിൽ പല സ്ഥലങ്ങളിലും പോകാനും പ്ലാനുണ്ട്.

എന്തായാലും ഈ ദമ്പതികൾ ലോട്ടറയിടിച്ചത് ഇവരുടെ ബന്ധുക്കൾക്കും ഭാ​ഗ്യമായി കാരണം, ബന്ധുക്കളെ ചെന്നുകണ്ട് പണം കൊടുക്കാനാണ് ഇവരുടെ തീരുമാനം. "ഞങ്ങൾ ബന്ധുക്കൾക്ക് പണം നൽകാൻ അവരുടെ വീടുകളിലേക്ക് പോവുകയാണ്, അവരെ അത്ഭുതപ്പെടുത്താൻ പോകുകയാണ്," ലാഹസെൻ പറഞ്ഞു. "കുടുംബത്തെ സഹായിക്കുന്നതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ കാര്യമായി തോന്നുന്നത്, അവരെ കാണാൻ ഇനി കാത്തിരിക്കാൻ വയ്യ.. ​ദമ്പതികൾ വ്യക്തമാക്കി.

ജാക്ക്പോട്ടിലൂടെ വലിയ തുക തന്നെ ലഭിച്ചെങ്കിലും ടിക്കറ്റ് വാങ്ങുന്നത് നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ ഇതിനകം വാങ്ങിക്കഴിഞ്ഞു. ലോട്ടറി എടുത്തോളൂ, എപ്പോഴാണ് ജയിക്കുക എന്ന് നിങ്ങൾക്ക് അറിയില്ല, ദമ്പതികൾ വ്യക്തമാക്കി.

ഇതുപോലെ ലോട്ടറിയിലൂടെ ഭാ​ഗ്യം തേടിയെത്തിയ ഒരുപാട് പേരുണ്ട്. പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീക്ക് ഒരു കോടിയിലധികം രൂപയാണ് ലഭിച്ചത്. അതുപോലെ ആജീവനാന്തകാലലത്തേക്ക് ലോട്ടറി അടിച്ച 73കാരെയക്കുറിച്ച് കഴിഞ്ഞദിവസം വാർത്തകൾ വനന്ിരുന്നു. 43 ലക്ഷം രൂപയാണ് ഇവർക്ക് പ്രതിവർഷം ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+