Get Updates
Get notified of breaking news, exclusive insights, and must-see stories!

പലചരക്ക് കടയിലെ ജീവനക്കാരിക്ക് ലോട്ടറി അടിച്ചത് ഒരു കോടി; ആദ്യം ആരും വിശ്വസിച്ചില്ല

ഭാഗ്യം തെളിയാൻ ഒറ്റദിവസം തന്നെ ധാരളാമാണ്. അതെ അങ്ങനെ ഭാഗ്യം തേടിവന്ന ഒരു സ്ത്രീയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പലരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലോട്ടറി തന്നെയാണ് ഈ സ്ത്രീയുടെ ജീവിതത്തിലും മാറ്റം കൊണ്ടുവന്നത്. പലചരക്ക് കടയിലായിരുന്നു ഇവർക്ക് ജോലി.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇവർ ലോട്ടറി എടുക്കാറുമുണ്ട്. എന്നെങ്കിലും ഭാഗ്യം തെളിഞ്ഞാലോ എന്ന പ്രതീക്ഷയിലാണ് പാർക്കർ ലോട്ടറി എടുക്കാറുള്ളത്. അങ്ങനെ ഒടുവിൽ ആ ഭാഗ്യം അവരെ തേടിയെത്തുകയായിരുന്നു. ഒരുകോടി രൂപയാണ് ഇവർക്ക് ലോട്ടറി അടിച്ചത്. അപ്രതീക്ഷിതമായി എത്തിയ ഭാഗ്യം സ്വപ്‌നമല്ലെന്ന് തിരിച്ചറിയാൻ ഈ 55കാരി കുറച്ചധികം സമയമെടുത്തു.

lottery
Lottery

കോടികളാണ് സമ്മാനം അടിച്ചതെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് ടൊറന്റോയിലെ ഒഎൽജി പ്രൈസ് സെന്ററിൽ സമ്മാനത്തുക വാങ്ങാനെത്തിയ പാർക്കർ പറഞ്ഞത്. കടയിലെ മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവരും താൻ പറഞ്ഞ കാര്യം ആദ്യം വിശ്വസിച്ചില്ലെന്ന് അവർ പറഞ്ഞു.

സമ്മാനം അടിച്ച വിവരം പറയാൻ പാർക്കർ തന്റെ ഭർത്താവിനെ വിളിച്ചു. അദ്ദേഹം സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നുവെന്നാണ് പാർക്കർ പറഞ്ഞത്. പിന്നീട് സുഹൃത്തുക്കളോടും വിളിച്ചുപറഞ്ഞു. ഒരു യാത്ര പോകണമെന്നാണ് ഇവരുടെ ആ​ഗ്രഹം. പിന്നെ പ്രിയപ്പെട്ടവർക്ക് സഹായം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ഒരു 70കാരിക്കും ലോട്ടറിയിലൂടെ കോടികൾ ലഭിച്ചിരുന്നു. 8 കോടി രൂപയാണ് ഇവർക്ക് സമ്മാനമടിച്ചത്. മാർച്ച് 31-ന് നടന്ന ലോട്ടോ മാക്സ് നറുക്കെടുപ്പിൽ ആണ് ഇവർക്ക് 8 കോടി രൂപ സമ്മാനമായി അടിച്ചത്. മാസത്തിൽ രണ്ട് തവണ ഇവർ ലോട്ടറി എടുക്കാറുണ്ട്. ലോട്ടറി എടുക്കുമെന്നല്ലാതെ ഫലമൊന്നും കൃത്യമായി നോക്കാറുണ്ടായിരുന്നില്ല. അങ്ങനെ ഈ ടിക്കറ്റ് മാസങ്ങളോളം അവിടെ തന്നെ വെച്ചു. പിന്നീടാണ് തനിക്ക് കോടികൾ സമ്മാനം അടിച്ച വിവരം ഇവർ അറിഞ്ഞത്

നേരത്തെ 73കാരിക്കും ഇതുപോലെ തന്നെ വൻതുക ലോട്ടറിയിലൂടെ ലഭിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഇവർ ലോട്ടറി എടുത്തത്. ലോട്ടറി എടുക്കാൻ ആ​ഗ്രഹം തോന്നിയപ്പോൾ‌ പോയി എടുത്തതായിരുന്നു. റിഗോൺ ലോട്ടറിയുടെ വിൻ ഫോർ ലൈഫ് ഗെയിം ലോട്ടറിയാണ് ആദ്യമായി ഇവർ എടുത്തത്. അഞ്ച് ടിക്കറ്റുകളാണ് ഇവർ വാങ്ങിയത്. ജീവിതാവസാനം വരെ പ്രതിവർഷം 43 ലക്ഷത്തിൽ അധികം രൂപയാണ് 73കാരിക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+