ലോട്ടറി അടിച്ച വിവരം ഒരു വർഷത്തോളം അറിഞ്ഞില്ല; ഒടുവിൽ നിമിത്തമായത് ആ പത്രവാർത്ത...
എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം ആളുകളും ലോട്ടറി എടുക്കുന്നത്. ലോട്ടറി എടുക്കുന്നത് ഒരു പതിവാക്കിയവരുണ്ട്, വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും ഒരു സമ്മാനം പോലും അടിക്കാത്തവരുണ്ട്. ഇവരുടെയൊക്കെ പ്രതീക്ഷ ഇന്നല്ലെങ്കിൽ നാളെ ഇവരെ തേടി ഭാഗ്യമെത്തും എന്ന് തന്നെയാണ്.
അടിക്കുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് ലോട്ടറി എടുക്കുന്നതെങ്കിലും ഫലം വരുന്ന ദിവസം പലരും തങ്ങൾക്ക് സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് നോക്കാൻ പോലും തയ്യാറാവാറില്ല. അങ്ങനെ എത്രയോ ഭാഗ്യവാന്മാരാണ് തങ്ങളെ തേടിവന്ന ഭാഗ്യത്തെക്കുറിച്ച് അറിയാതെ ഇപ്പോഴും കഴിയുന്നത്

അങ്ങനെ വലിയൊരു സൗഭാഗ്യം ഈ സ്ത്രീക്കും നഷ്ടപ്പെട്ടു പോകുമായിരുന്നു. എന്നാൽ അപ്പോഴും അവർക്കൊപ്പം ഭാഗ്യം ഉണ്ടായത് കൊണ്ട് മാത്രം അവസാന നിമിഷം ആ വിവരം അവർ അറിഞ്ഞു. സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ?
ന്യൂയോർക്കിലാണ് സംഭവം. ജെന്നി പ്ലമ്മർ എന്ന സ്ത്രീ പതിവായി ലോട്ടറി എടുക്കുന്ന ആളാണ്. ഒടുവിൽ ഇവരെ തേടി ഭാഗ്യമെത്തി. ആജീവനാന്തകാലം ഓരോ ആഴ്ചയിലും 82000 രൂപ ഇവർക്ക് ലഭിക്കും. എന്നാൽ ലോട്ടറി അടിച്ച വിവരം ഇവർ അറിഞ്ഞതേയില്ല.
2022 മെയ് 26-ന് ബെയ്ഷോറിലെ ഷോപ്പ്റൈറ്റിൽ കാഷ് 4 ലൈഫ് ഡ്രോയിംഗിൽ ആണ് ഇവർ ടിക്കറ്റ് എടുത്തത്. എന്നാൽ ലോട്ടറി ഫലം നോക്കിയില്ല. അങ്ങനെ ഒരു വർഷം കടന്നുപോയി. ലോട്ടറിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് തനിക്ക് ലോട്ടറി അടിച്ച വിവരം ഈ സ്ത്രീ അറിഞ്ഞത്.
മേയ് 11 ന് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് തന്റെ പക്കലുള്ള മുഴുവൻ ലോട്ടറയും പരിശോധിക്കാൻ ഇവർ തീരുമാനിച്ചത്. അങ്ങനെയാണ് തനിക്കാണ് സമ്മാനമടിച്ചതെന്ന് മനസ്സിലാവുന്നത്.
ഈ വിവരം അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി എന്നാണ് ജെന്നി പറഞ്ഞത്. ലോട്ടറി എടുക്കുന്നവരോട് ജെന്നിക്ക് പറയാനുള്ളത് പ്രതീക്ഷ കൈവിടാതെ ലോട്ടറി എടുക്കുക , അതിന്റെ ഫലം നോക്കുക എന്നാണ്. കുറേ ലോട്ടറി എടുത്തിട്ടുണ്ടെങ്കിൽ എല്ലാത്തിന്റെയും ഫലം നോക്കുക, ജെന്നി പറഞ്ഞു.
ജെന്നിയെ പോലെ ലോട്ടറി എടുത്തിട്ടും ഫലം നോക്കാത്ത ആളുകളും ഉണ്ട്, എന്നാൽ ലോട്ടറി എടുത്ത ഉടൻ തന്നെ തങ്ങളുടെ വിജയം മൂൻകൂറായി പറയുന്നവരും ഉണ്ട്. അത്തരത്തിൽ ഒരു സ്ത്രീ തന്റെ വിജയം പ്രവചിച്ചിരുന്നു. ലോട്ടറി എടുത്ത ഉടൻ തനിക്ക് സമ്മാനം അടിക്കുമെന്ന് തന്റെ മകനോട് പറയുകയായിരുന്നു. അത് തന്നെ സംഭവിച്ചു.












Click it and Unblock the Notifications