'ലോട്ടറി ചതിക്കില്ല'! ഒറ്റദിവസം കൊണ്ട് കോടീശ്വരനായി യുവാവ്..ഭാഗ്യംവന്ന വഴി തന്നെ ഭാഗ്യം
ലോട്ടറി അടിച്ച ഭാഗ്യവാന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ഒരുപാട് കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇതൊക്കെ കേട്ട് ഇതുവരെ ലോട്ടറിയെടുത്ത് 100 രൂപ പോലും അടിക്കാത്ത വിഷമത്തില്‍ ഇരിക്കുന്ന ആളുകളുടെ വിഷമം കൂടിക്കാണും..പക്ഷേ നിങ്ങള്‍ വിഷമിക്കേണ്ട...ഭാഗ്യദേവത അങ്ങനെയൊന്നും നിങ്ങളെ കൈവിടില്ല.
അത് തെളിയിക്കുന്ന ഒരു സംഭവം ആണ് ഇനി പറയാന്‍ പോകുന്നത്. ഈ സംഭവം അറിഞ്ഞു കഴിയുമ്പോള്‍ നിങ്ങളുടെ സങ്കടമൊക്കെ മാറും..അക്കാര്യം ഉറപ്പാണ്..ഇനി നമുക്ക് ആ മഹാഭാഗ്യവാന്റെ അനുഭവത്തിലേക്ക് പോകാം..കോടികള്‍ നിമിഷനേരം കൊണ്ട് കീശയിലെത്തിയത് എങ്ങനെയെന്നും അറിയാം...

സോളമന്‍ സെബെഹത്, ഇതാണ് കോടീശ്വരനായി മാറിയ ആ ഭാഗ്യവാന്‍. ഇദ്ദേഹം ലോട്ടറി എടുക്കാറുണ്ട്. പക്ഷേ കാര്യമായ വിജയം ഒന്നും പ്രതീക്ഷിച്ചല്ല..വെറുതേ ഒരു നേരം പോക്കിന് വേണ്ടിയായിരുന്നു അദ്ദേഹം ലോട്ടറി എടുക്കാറുള്ളത്. സോളമന്‍ പോലും വിചാരിച്ചില്ല ഇത്ര വലിയ സമ്മാനം തന്നെ തേടിവരുമെന്ന്. അടിച്ചാല്‍ അടിച്ചു എന്നതായിരുന്നു സോളമന്റെ വിശ്വാസം..എന്നാല്‍ പുതിവര്‍ഷത്തില്‍ തന്നെ തേടി എത്തിയ ആ വാര്‍ത്ത കേട്ടപ്പോള്‍ സോളമന്‍ ശരിക്കും അമ്പരുന്നുപോയി...വിര്‍ജീനിയയുടെ പുതുവര്‍ഷ മില്യണയര്‍ റാഫിളില്‍ $1 മില്യണ്‍ ജാക്ക്‌പോട്ട് ആണ് അദ്ദേഹത്തിന് ലഭിച്ചത്.

"ഞാൻ ഞെട്ടിപ്പോയി!" അദ്ദേഹം വിർജീനിയ ലോട്ടറി അധികൃതരോട് പറഞ്ഞു, "എന്റെ ജീവിതത്തിൽ ഇത്രയും വിജയം നേടാൻ ഞാൻ ഭാഗ്യവാനാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല!" അദ്ദേഹം പറഞ്ഞു. ബർക്കിലെ ഒരു സേഫ്‌വേയിൽ നിന്നാണ് സെബെഹത് തന്റെ ഭാഗ്യ ടിക്കറ്റ് വാങ്ങിയതെന്ന് ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഡ്രോയിംഗിൽ വിജയിച്ച അഞ്ചിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ്.

ഇതുപോലൊരു ഭാഗ്യവാന്റെ കഥ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആദ്യമെടുത്ത ടിക്കറ്റിൽ നിന്ന് 826 രൂപ മാത്രം ലഭിച്ച ആൾക്ക് ആ പണം കൊണ്ട് എടുത്ത ടിക്കറ്റിന് അടിച്ചത് കോടികൾ ആയിരുന്നു.. മിഷിഗണില്‍ നിന്നുള്ള ഒരാള്‍ക്കാണ്
ഈ ഭാഗ്യം ലഭിച്ചത്.

പത്ത് ഡോളറിന്റെ സമ്മാനം നേരത്തെ ലോട്ടറിയിലൂടെ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മിഷിഗണ്‍ ലോട്ടറിയുടെ 5എക്‌സ് ഇന്‍സ്റ്റന്റ് ഗെയിമായിരുന്നു ഈ ഭാഗ്യവാൻ കളിച്ചത്. ഇതിലൂടെയാണ് ഇദ്ദേഹത്തിന് വൻതുക അടിച്ചത്. 5 ലക്ഷം യുഎസ് ഡോളറാണ് സമ്മാനമായി അടിച്ചത്. ഇത് ഏകദേശം നാല് കോടി പതിമൂന്ന് ലക്ഷം രൂപ വരും. രണ്ട് ടിക്കറ്റുകള്‍ മെയ്ജര്‍ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. മുമ്പ് അടിച്ച ലോട്ടറിയുടെ തുക മാറി എടുക്കാനായി എത്തിയപ്പോഴാണ യുവാവിന് അടുത്ത ടിക്കറ്റ് എടുത്തത്...
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications