Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീജത്തിന് വന്‍ ഡിമാന്റ്; 57 കുട്ടികളുടെ പിതാവ്..പക്ഷേ കല്യാണം കഴിക്കാന്‍ ആളെ കിട്ടുന്നില്ല

ബീജദാനത്തിലൂടെ ഇദ്ദേഹം 57 കുട്ടികളുടെ പിതാവായി ..പക്ഷേ ഇദ്ദേഹത്തിന് കല്യണം കഴിക്കാൻ കഴിയുന്നില്ല.. കുടംബജീവിതം ഇല്ലാത്ത അവസ്ഥയിൽ ആണ്..ഈ യുവാവ്

youth

ബീജം ദാന ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് വിക്കി ഡോണർ. വിക്കി ഡോണർ' ജനപ്രിയ ബോളിവുഡ് ചിത്രമാണ്, ബീജം ദാനം ചെയ്തുകൊണ്ട് കുടുംബങ്ങൾക്ക് കുട്ടികളുണ്ടാകാൻ സഹായിച്ച ഒരാളുടെ കഥയാണ് വിക്ക് ഡോണർ. ഇനി യഥാർത്ഥ ജീവിതത്തിവെ വിക്കി ഡോണറെക്കുറിച്ചാണ് പറയാൻ പോകുന്നത്. അദ്ദേ​ഹത്തിന്റെ ജീവിതത്തെക്കുറിച്ചു.

കെയ്ൽ ഗോർഡി ഒരു പ്രൊഫഷണൽ ബീജ ദാതാവാണ്. പലരെയും അവരുടെ കുടുംബം കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്നതിൽ താൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, തന്റെ തൊഴിൽ പല സ്വപ്നങ്ങളും നിറവേറ്റുന്നതിൽ നിന്നും തടഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

30 കാരനായ ഗോർഡി, പങ്കാളിയെ കണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടായി മാറുകയാണെന്ന് വെളിപ്പെടുത്തി. താൻ ഒരുപാട് സ്ത്രീകളെ കാണാറുണ്ടെന്നും എന്നാൽ അവരാരും തന്നോട് ദീർഘകാല ബന്ധം ആഗ്രഹിക്കുന്നില്ലെന്നും കാലിഫോർണിയക്കാരൻ പറഞ്ഞു. പകരം, മിക്ക സ്ത്രീകളിക്കും വേണ്ടട കാര്യം അ​ദ്ദേഹത്തിന്റെ ബീജത്തിന്റെ സഹായത്തോടെ അവർ അമ്മയാകാൻ ആഗ്രഹിക്കുന്നു എന്നത് ആണ്.

തന്റെ ബീജദാന യാത്രയെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം പറഞ്ഞു, "രണ്ടു വർഷം [ദാനം ചെയ്തതിന് ശേഷം] ഞാൻ കൂടുതൽ ശ്രദ്ധ നേടി, അപ്പോഴാണ് ഞാൻ കൂടുതൽ സജീവമായി ദാനം ചെയ്യുന്നത്. ബീജം ദാനെ ചെയ്തകിലൂടെ വിജയകരമായ കുറച്ച് ഗർഭധാരണങ്ങൾ ഉണ്ടായിരുന്നു, അതിനാൽ എനിക്ക് എന്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. സ്ത്രീകൾ, ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു.

ബയോളജിക്കൽ പിതാവായി കുട്ടിയുടെ ജീവിതത്തിൽ ദാതാവ് ഉണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നതിനാൽ നിരവധി സ്ത്രീകൾക്ക് താൻ ഒരു മികച്ച ഓപ്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇതുവരെ 57 കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. ഇനി ബീജം ദാനം ചെയ്യാൻ അദ്ദേഹത്തിന് വലിയ താല്പര്യം ഇല്ല....തിരിഞ്ഞുനോക്കുമ്പോൾ, ഗോർഡിക്ക് ഖേദമില്ല. എന്നിരുന്നാലും, തന്റെ സ്വപ്നത്തിലെ സ്ത്രീയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അയാൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.. എന്തായാലും ഇദ്ദേഹത്തിന്റെ ബീജത്തിന് ആ സമയത്ത് വലിയ ആവശ്യക്കാർ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+